വാഷിംഗ്ടണ്‍: ഒക്ടോബറിലെ അപ്രതീക്ഷിത ആശുപത്രി സന്ദര്‍ശനം ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചതിനു പിന്നാലെ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശദമായ ആരോഗ്യറിപ്പോര്‍ട്ട് വൈറ്റ് ഹൗസ് പുറത്തുവിട്ടു. പ്രസിഡന്റിന്റെ വ്യക്തിഗത ഡോക്ടര്‍ ഡോ. ഷോണ്‍ ബാര്‍ബബെല്ല പുറത്തുവിട്ട മെമ്മോയില്‍ ട്രംപിന്റെ ഹൃദയാരോഗ്യവും ഉദരവും പൂര്‍ണമായി സാധാരണനിലയിലാണെന്നും, മൊത്തത്തിലുള്ള ആരോഗ്യനില എക്‌സലന്റ് ആണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് ഫ്‌ളോറിഡയിലെ മാര്‍ എ ലാഗോയില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള യാത്രയ്ക്കിടെ പത്രപ്രവര്‍ത്തകരോട് പ്രതികരിക്കവെ, 78കാരനായ ട്രംപ് പറഞ്ഞു. 'റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ പുറത്തുവിടാം,' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
വൈറ്റ് ഹൗസ് പുറത്തുവിട്ട വിശദീകരണപ്രകാരം:
പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയത്. പ്രായപരമായ സാഹചര്യത്തില്‍ ഹൃദയാരോഗ്യവും ഉദരസ്വസ്ഥതയും സുതാര്യമായി വിലയിരുത്താനുള്ള മുന്‍കരുതല്‍ നടപടിയാണിത്.
ഹൃദയവുമായി ബന്ധപ്പെട്ടു ഒരു വിധത്തിലുള്ള തടസ്സമോ അസാധാരണതയോ കണ്ടെത്തിയിട്ടില്ല. ഹൃദയഅറകള്‍ സാധാരണ വലുപ്പത്തിലും രക്തക്കുഴലുകള്‍ നിത്യനിറവിലുള്ളതും ദൃഢവുമായ നിലയിലുമാണ്. അണുബാധയുടെയോ രക്തം കട്ടപിടിച്ചതിന്റെയോ ലക്ഷണങ്ങളില്ല.
ഉദരാവയവങ്ങളുടെ ഇമേജിംഗും തികച്ചും സാധാരണമാണ്. വിലയിരുത്തിയ എല്ലാ പ്രധാന അവയവങ്ങളും ആരോഗ്യകരമായി പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ട്രംപിന്റെ പ്രായത്തില്‍ സാധാരണയായി നിര്‍ദ്ദേശിക്കപ്പെടുന്ന ഈ തലത്തിലുള്ള പരിശോധനകള്‍ അദ്ദേഹത്തിന്റെ മൊത്തം ആരോഗ്യനില മികച്ചതാണെന്ന് സ്ഥിരീകരിക്കുന്നു.
ട്രംപിന്റെ ആരോഗ്യം 'എക്‌സലന്റ്'; എം.ആര്‍.ഐ. റിപ്പോര്‍ട്ട് പുറത്തുവിട്ട് വൈറ്റ് ഹൗസ്
