ട്രംപിനും മൂന്നു മക്കള്‍ക്കുമെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ജനറല്‍ 


SEPTEMBER 22, 2022, 12:13 AM IST

ന്യൂയോര്‍ക്ക്: മൂന്ന് വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റിക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്തു. ഡൊണാള്‍ഡ് ട്രംപ് തന്റെ ആസ്തിയില്‍ കോടിക്കണക്കിന് ഡോളര്‍ അന്യായമായി സമ്പാദിക്കാനും വ്യവസ്ഥിതിയെ വഞ്ചിച്ച് സമ്പത്ത് വര്‍ധിപ്പിച്ചതായും പരാതി തെളിയിക്കുന്നതായി ജെയിംസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ താന്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രസ്താവനയാണ് തന്നെ വേട്ടയാടാന്‍ ഈ കേസ് ഉപയോഗിക്കുന്നതെന്ന് ട്രൂത്ത് സോഷ്യല്‍ മീഡിയ സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. 

ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാങ്ക ട്രംപ്, എറിക് ട്രംപ് എന്നിവരുള്‍പ്പെടെ ട്രംപിന്റെ ദീര്‍ഘകാല എക്സിക്യൂട്ടീവ് ടീമിലെ അംഗങ്ങളെയാണ് കേസ് ലക്ഷ്യമിടുന്നത്. വേട്ട തുടരുകയാണെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ പറഞ്ഞത്. 

യു എസിന്റെ ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനാണ് അറ്റോര്‍ണി ജനറലായ ലെ്റ്റിഷ്യ ജയിംസ് എന്നാണ് എറിക് ട്രംപ് ആരോപിച്ചത്. 

തന്റെ വ്യവഹാരം വിമര്‍ശനം നേരിടേണ്ടിവരുമെന്ന്  പത്രസമ്മേളനത്തില്‍ ജെയിംസ് സമ്മതിച്ചു. ട്രംപിന്റെ മുന്‍ അഭിഭാഷകനായ മൈക്കല്‍ കോഹന്‍ കോണ്‍ഗ്രസിന് മുമ്പാകെ സാക്ഷ്യപ്പെടുത്തിയതിന് ശേഷമാണ് ട്രംപിനെക്കുറിച്ചുള്ള തന്റെ മൂന്ന് വര്‍ഷത്തെ അന്വേഷണം ആരംഭിച്ചതെന്ന് അവര്‍ കുറിച്ചു. 

ജെയിംസ് പറയുന്നതനുസരിച്ച്, ബാങ്കുകളില്‍ നിന്ന് അനുകൂലമായ വായ്പാ വ്യവസ്ഥകള്‍ നേടുന്നതിനും നികുതി പേയ്മെന്റുകള്‍ കുറയ്ക്കുന്നതിനുമായി ട്രംപ് തന്റെ പ്രവര്‍ത്തനം 'ആവര്‍ത്തിച്ച് സ്ഥിരമായി ആസ്തികളുടെ മൂല്യത്തില്‍ കൃത്രിമം കാണിക്കുന്നു'വെന്നും ഈ പെരുമാറ്റം ന്യൂയോര്‍ക്ക് സ്റ്റേറ്റ് നിയമത്തിന്റെ ലംഘനമായിരുന്നുവെന്നും ജെയിംസ് പറഞ്ഞു.

ന്യൂയോര്‍ക്കില്‍ ബിസിനസ് ചെയ്യുന്നതില്‍ നിന്ന് ട്രംപിനെ സ്യൂട്ട് വിലക്കും. ഏകദേശം 250 മില്യന് ഡോളറാണ് പിഴ ആവശ്യപ്പെടുന്നത്. അതോടൊപ്പം അദ്ദേഹത്തേയും മക്കളേയും അവരുടെ എക്‌സിക്യൂട്ടീവ് ടീമിലെ അംഗങ്ങളെയും ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ ബിസിനസ്സ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ നിന്ന് സ്ഥിരമായി വിലക്കാനും ശ്രമിക്കുന്നു. മുന്‍ പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ സംഘത്തേയും ന്യൂയോര്‍ക്കില്‍ വാണിജ്യ റിയല്‍ എസ്റ്റേറ്റ് വാങ്ങുന്നതില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കാനും കേസ് ലക്ഷ്യമിടുന്നു.

തനിക്കുവേണ്ടി വന്‍തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അദ്ദേഹം നുണ പറഞ്ഞു എന്നാണ് ജെയിംസ് ട്വിറ്ററില്‍ ഒരു പോസ്റ്റില്‍ പറഞ്ഞത്. 

അന്വേഷണ വേളയില്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍, സാക്ഷി പറയാതിരിക്കാന്‍ ട്രംപ് തന്റെ അഞ്ചാം ഭേദഗതി അവകാശങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതായി പത്രസമ്മേളനത്തില്‍ ജെയിംസ് കുറിച്ചു.

പ്രഖ്യാപനത്തിന് മുമ്പ്, ട്രംപിന്റെയും അദ്ദേഹത്തിന്റെ സംഘടനയുടെയും സെറ്റില്‍മെന്റ് ഓഫര്‍ തന്റെ ഓഫീസ് നിരസിച്ചതായും അവര്‍ പറഞ്ഞു.

ട്രംപിന്റെ കൈയില്‍ ഇല്ലാത്ത പണമുണ്ടെന്ന് അവതരിപ്പിക്കുകയും ന്യൂയോര്‍ക്ക് സ്റ്റേറ്റിലെയും ഫ്‌ളോറിഡയിലെയും തന്റെ റിയല്‍ എസ്റ്റേറ്റ് ഹോള്‍ഡിംഗുകളുടെ വിപണി മൂല്യം 'വളരെയധികം' വര്‍ധിപ്പിച്ചത് ഉള്‍പ്പെടെ, വഞ്ചനാപരമാണെന്ന് അവര്‍ ആരോപിക്കുന്ന ട്രംപിന്റെ ബിസിനസ്സ് രീതികള്‍ ജെയിംസ് വിശദമായി പറഞ്ഞു. 

മാന്‍ഹട്ടനിലെ 40 വാള്‍സ്ട്രീറ്റിലുള്ള ട്രംപിന്റെ സ്വത്തുമായി ബന്ധപ്പെട്ട ഉദാഹരണം വ്യവഹാരത്തില്‍ ഉദ്ധരിക്കുന്നു.

200 മില്യണ്‍ ഡോളര്‍ മുതല്‍ 220 മില്യണ്‍ ഡോളര്‍ വരെയുള്ള പ്രോപ്പര്‍ട്ടി അപ്രൈസര്‍മാരില്‍ നിന്ന് സ്വത്തിന്റെ മൂല്യം സംബന്ധിച്ച് ട്രംപിന്റെ ടീമിന് ആവര്‍ത്തിച്ചുള്ള കണക്കുകള്‍ ലഭിച്ചതായി ആരോപിക്കപ്പെടുന്നു. വഞ്ചനയാണ് കാണിച്ചതെന്നും  പെരുമാറ്റം വഞ്ചനയെ വ്യക്തമായി പ്രതിനിധീകരിക്കുന്നുവെന്നും അബദ്ധത്തില്‍ ചെയ്തതല്ലെന്നുമാണ് ഭാരവാഹികള്‍ പറയുന്നത്. 

ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത ട്രംപ്, 'വളരെ ശക്തവും മികച്ച പ്രാതിനിധ്യമുള്ളതുമായ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വേണ്ടി പോരാടുന്നു, അവര്‍ പൂര്‍ണ്ണമായും പണം സമ്പാദിച്ചു, ധാരാളം പണം സമ്പാദിച്ചു, എന്നെക്കുറിച്ച് ഒരിക്കലും പരാതിയില്ല...' എന്ന് ട്രംപ് ആരോപിച്ചു.

കറുത്ത വര്‍ഗക്കാരിയായ ജെയിംസിനെ വംശീയവാദിയെന്നും പീക്കാബൂ ജെയിംസ് എന്നും ട്രംപ് വിശേഷിപ്പിച്ചു.

ട്രംപ് ഓര്‍ഗനൈസേഷന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി സേവനമനുഷ്ഠിച്ച അലന്‍ വീസല്‍ബെര്‍ഗിനെതിരെയും കേസുണ്ട്.

ട്രംപും അദ്ദേഹത്തിന്റെ കുടുംബവും നേരിടുന്ന നിയമപരവും സാമ്പത്തികവുമായ പ്രശ്നങ്ങളുടെ നീണ്ട പട്ടികയില്‍ ഏറ്റവും പുതിയതാണ് ബുധനാഴ്ച പ്രഖ്യാപിച്ച കേസ്.

ട്രംപിന്റെ സ്ഥാപനത്തിനും വെയ്സല്‍ബര്‍ഗിനുമെതിരെ മാന്‍ഹട്ടന്റെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി കൊണ്ടുവന്ന പ്രത്യേക ക്രിമിനല്‍ വിചാരണ അടുത്ത മാസം ആരംഭിക്കും.

ആ നടപടിയുടെ ഭാഗമായി, വെയ്സല്‍ബര്‍ഗ് നിരവധി കുറ്റകൃത്യങ്ങളില്‍ കുറ്റസമ്മതം നടത്തി, അദ്ദേഹം സാക്ഷ്യപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Other News