വംശീയാധിക്ഷേപം:ട്രം​പി​നെ​തി​രാ​യ ലേ​ഖ​നം ട്വിറ്ററില്‍ പ​ങ്കു​വെ​ച്ച്‌​ ഒ​ബാ​മ


JULY 29, 2019, 4:24 AM IST

വാഷിംഗ്‌ടൺ:വ​നി​താഡെ​മോ​ക്രാ​റ്റി​ക്​  പ്ര​തി​നി​ധി​ക​ളെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച അമേരിക്കൻ ​ പ്ര​സി​ഡ​ന്‍​റ്​ ഡോ​ണ​ള്‍​ഡ്​ ട്രം​പി​ന്​ മ​റു​പ​ടി​യുമായി മു​ന്‍​ഗാ​മി ബരാക്  ഒ​ബാ​മ. 'ഞ​ങ്ങ​ള്‍ ആ​ഫ്രോ അ​മേ​രി​ക്ക​ക്കാ​ര്‍, ദേ​ശ​ഭ​ക്​​ത​ര്‍' എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ വാഷിംഗ്‌ടൺ  പോ​സ്​​റ്റി​ല്‍ ഒ​ബാ​മ ഭ​ര​ണ​കൂ​ട​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ എ​ഴു​തി​യ ലേ​ഖ​നത്തി​ന്റെ ലിങ്ക്​ ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ചാണ്​ ഒ​ബാ​മ രംഗത്തുവന്നത്​. സാധാരണ ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളി​ല്‍​നി​ന്ന്​ അദ്ദേഹം ഒ​ഴി​ഞ്ഞു​നി​ല്‍​ക്കാ​റാ​ണ്​ പ​തി​വ്.

വം​ശീ​യ​ത​ക്കും ലിം​ഗ​വി​വേ​ച​ന​ത്തി​നും വി​ദ്വേ​ഷ​ത്തി​നു​മെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നു ലേ​ഖ​ന​ത്തി​ല്‍ ആ​ഹ്വാ​നം ​ചെ​യ്യു​ന്നു​. ഒബാമയുടെ ഭരണകാലത്തെ148 ആ​ഫ്രോ-​അ​മേ​രി​ക്ക​ന്‍ വം​ശ​ജ​ര്‍ ഒപ്പുവെച്ച ലേഖനമാണിത്​​. അ​വ​രോ​ടൊ​പ്പ​മു​ള്ള കാ​ലം മ​ഹ​ത്ത​ര​മാ​യി​രു​ന്നെ​ന്നും ഒ​ബാ​മ ഓര്‍മിച്ചു. ട്രം​പിന്റെ  വം​ശീ​യാ​ക്ര​മ​ണ​​ത്തി​നെ​തി​രെ മുൻ പ്രഥമ വനിത മി​ഷേ​ല്‍ ഒ​ബാ​മ​യും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

അ​മേ​രി​ക്ക​യു​ടെ പൈ​തൃ​കം അ​റി​യു​ന്ന ഒ​രാ​ളും മ​റ്റു​ള്ള​വ​രോ​ട്​ രാ​ജ്യ​ത്തു​നി​ന്ന്​ ഇ​റ​ങ്ങി​പ്പോ​കാ​ന്‍ പ​റ​യി​ല്ലെ​ന്നും ഒബാമ ഓ​ര്‍​മി​പ്പി​ക്കു​ന്നു​ണ്ട്.

Other News