വാഷിംഗ്ടൺ: പൊതു മാധ്യമങ്ങൾക്കും വിദേശ സഹായത്തിനുമുള്ള 900 കോടി ഡോളർ റദ്ദാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശത്തിന് ജനപ്രതിനിധിസഭ അന്തിമ അനുമതി നൽകി.
പൊതു മാധ്യമങ്ങൾക്കുള്ള 110 കോടി ഡോളറും വിദേശ സഹായമായ 800 കോടി ഡോളറുമാണ് റദ്ദാക്കിയത്. പ്രസിഡന്റ് ഒപ്പിട്ടാൽ നിയമം പ്രാബല്യത്തിൽ വരും. ഫണ്ട് റദ്ദാക്കാൻ അനുകൂലമായി 216 പേരും എതിരായി 213 പേരും വോട്ടുചെയ്തു.
ട്രംപിന്റെ ഈ നിർദേശത്തിൽ സെനറ്റ് ചെറിയ ഭേദഗതി വരുത്തിയിരുന്നു. എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 400 മില്യൺ ഡോളർ റദ്ദാക്കാനുള്ള നിർദേശമാണ് സെനറ്റ് ഒഴിവാക്കിയത്.
