ടെക്‌സാസില്‍ അടുത്ത വര്‍ഷം വാഹനമോടിക്കണമെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സില്‍ നക്ഷത്ര ചിഹ്നം വേണം


JUNE 24, 2019, 12:53 PM IST

ഓസ്റ്റിന്‍:  ടെക്‌സാസിലെ ഡ്രൈവിംഗ് ലൈസന്‍സുകളില്‍ അടുത്തവര്‍ഷം മുതല്‍ നക്ഷത്ര ചിഹ്നം കൂടി ഇല്ലെങ്കില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയില്ല. 2020 ഒക്ടോബറിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസന്‍സുകളില്‍ നക്ഷത്ര ചിഹ്നം കൂടി ഉള്‍പ്പെടുത്തുന്നത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് കഴിഞ്ഞ ദിവസം ഓസ്റ്റിന്‍- ബെര്‍ഗ്‌സ്‌ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് നല്‍കി. 2005 റിയല്‍ ഐ.ഡി ആക്ട് പ്രകാരമാണ് ലൈസന്‍സുകളില്‍ നക്ഷത്ര ചിഹ്നം കൂടി ഉള്‍പ്പെടുത്തുന്നതെന്നും ഇത് കൂടി ചേര്‍ത്ത് പുതുക്കാത്ത ഡ്രൈവിംഗ് ലൈസന്‍സുകള്‍ 2020 ഒക്ടോബര്‍ മുതല്‍ അസാധുവായി പരിഗണിക്കപ്പെടുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ടെക്‌സാസ് സ്റ്റേറ്റിന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Other News