ടെക്‌സാസിലെ ചര്‍ച്ച് ഓഫ് വിസിറ്റേഷനില്‍ വന്‍ അഗ്നിബാധ


AUGUST 1, 2019, 1:18 PM IST

ടെക്‌സാസ്: വന്‍ അഗ്‌നിബാധയില്‍ 125 വര്‍ഷം പഴക്കമുള്ള  ചര്‍ച്ച് ഓഫ് വിസിറ്റേഷന്‍ ദേവാലയം പൂര്‍ണ്ണമായും കത്തിനശിച്ചു.ജൂബിലി ആഘോഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി വരവെയാണ് ദൗര്‍ഭാഗ്യകരമായ അപകടം. സക്രാരി ല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 3040 മില്യണ്‍ ഡോളറിനടുത്തു നാശനഷ്ട്ടം കണക്കാക്കുന്ന അഗ്നിബാധയുടെ കാരണം കണ്ടെത്താനായിട്ടില്ല.

അതേസമയം സംഭവം ഏറെ വേദനാജനകമാണെന്ന് ഓസ്റ്റിന്‍ രൂപതയിലെ ബിഷപ്പ് ജോ വാസ്‌ക്വീസ് പ്രതികരിച്ചു. ചരിത്രനിധിയായ ദേവാലയത്തെ ഓര്‍ത്ത് വേദനിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

185 കുടുംബങ്ങളിലായി അഞ്ഞൂറിലേറെ കുടുംബാംഗങ്ങളാണ് ദേവാലയത്തിന് കീഴിലുള്ളത്.

Other News