ഫോമാ യുവജനോത്സവ  രജിസ്‌ട്രേഷൻ കിക്ക് ഓഫ് ന്യൂജേഴ്‌സിയിൽ നടന്നു.


JULY 21, 2019, 5:40 AM IST

ന്യൂ ജേഴ്‌സി:  അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫോമായുടെ മിഡ് അറ്റ്ലാന്റിക് റീജിയന്റെ  \"യുവജനോത്സവം- 2019 \" ന്റെ രജിസ്‌ട്രേഷൻ കിക്ക് ഓഫ്  ജൂലൈ 13 -ന് ശനിയാഴ്ച വൈകിട്ട് 7 മണിക്ക്  എഡിസണിലുള്ള  ജെയിഡ്  ഡൈനാസ്റ്റി ചൈനീസ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ നിർവ്വഹിച്ചു. മിഡ് അറ്റ്ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19ന് രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഫിലാഡൽഫിയായിലുള്ള  സെൻറ് തോമസ് സീറോ മലബാർ ചർച്ച്  ഓഡിറ്റോറിയത്തിൽ വച്ചാണ്  \"യുവജനോത്സവം- 2019 \".ഫോമാ ട്രെഷറർ ഷിനു ജോസഫ്, വില്ലേജ് പദ്ധതി ചെയർമാൻ അനിയൻ ജോർജ്ജ്, ബോബി തോമസ്, ജിബി തോമസ്, സണ്ണി ഏബ്രാഹാം, ദിലീപ് വർഗീസ്, മിത്രാസ് രാജൻ എന്നിവരും, വിവിധ സംഘടനകളുടെ പ്രതിനിധികളും യുവജനോത്സവത്തിന്റെ വൻ വിജയത്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രസംഗിച്ചു.  റീജിയണൽ വൈസ് പ്രസിഡന്റ് ബോബി തോമസും സെക്രട്ടറി തോമസ് ചാണ്ടിയും ചേർന്ന് വന്നുചേർന്ന വിശിഷ്ടാതിഥികളെ  സദസ്സിന് പരിചയപ്പെടുത്തി സ്വാഗതം അരുളി. അത്താഴ വിരുന്നോടുകൂടി അവസാനിച്ച യോഗത്തിൽ, വന്നുചേർന്ന ഏവർക്കും ട്രഷറാർ ജോസഫ് സക്കറിയാ നന്ദി പറഞ്ഞു. റീജിയൻ തലത്തിലെ മറ്റു ഫോമാ നേതാക്കളും  പ്രസ്തുത ചടങ്ങിൽ സന്നിഹതായിരുന്നു.യുവജനോത്സവത്തിന്റെ കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക: ബോബി തോമസ് (റീജിയണൽ വൈസ് പ്രസിഡന്റ്): 862-812-0606,  തോമസ് ചാണ്ടി (സെക്രട്ടറി): 201-446-5027, തോമസ് ഏബ്രാഹാം: (ആർട്സ്  ചെയർമാൻ) 267-235-8650.

Other News