വ്യാജ എച്ച് വണ്‍ ബി വിസ തട്ടിപ്പ്: നാല് ഇന്ത്യക്കാര്‍ അറസ്റ്റില്‍


JULY 6, 2019, 5:36 PM IST

വാഷിങ്ടണ്‍: വ്യാജ തൊഴിലവസരങ്ങളില്‍ എച്ച് വണ്‍ ബി വിസ നല്‍കി റിക്രൂട്ട് മെന്റ് നടത്തി വിദഗദ്ധ തൊഴിലാളികളെ കമ്പനികള്‍ക്ക് കൈമാറി വന്നിരുന്ന സംഘം അറസ്റ്റില്‍. ഇന്‍ക്,ക്രിപ്‌റ്റോ സൊലൂഷന്‍സ് എന്ന കമ്പനിയിലെ ജീവനക്കാരായ നാല് ഇന്ത്യക്കാരെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. 

വിജയ് മനെ (39), വെങ്കിട്ടരമണ മന്നം (47), ഫെര്‍ണാണ്ടോ സില്‍വ(53) എന്നിവരെ ന്യൂജേഴ്‌സിയില്‍ നിന്നും സതീഷ് വെമൂരിയെ  (52) കാലിഫോര്‍ണിയയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

വ്യാജവിസയ്ക്കായി ഗൂഢാലോചന നടത്തി എന്നാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. 2.5 ലക്ഷം ഡോളറിന്റെ ബോണ്ടില്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. 

Other News