മുപ്പത്തിയഞ്ച് വയസിനു മുകളിലുള്ള സ്ത്രീകള്‍ക്ക് മാമോഗ്രാം പരിശോധന സൗജന്യം


AUGUST 6, 2019, 3:39 PM IST

ന്യൂയോര്‍ക്ക്: ന്യുയോര്‍ക്ക് സംസ്ഥാനത്തെ മുപ്പത്തിയഞ്ചു വയസിനു മുകളിലുള്ള സ്ത്രീകള്‍ക്ക് വാര്‍ഷിക മാമോഗ്രാം പരിശോധന സൗജന്യമായി നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. നിലവിലുള്ള നിയമനുസരിച്ച് 40 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്ക് മാത്രമേ വാര്‍ഷിക മാമോഗ്രാം പരിശോധന സൗജന്യമായി നടത്തികൊടുക്കുന്നതിനു ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ബാധ്യതയുണ്ടായിരുന്നുള്ളൂ. ഷാനന്‍ ലോ എന്നാണ് ബില്ല് നാമകരണം ചെയ്തിരിക്കുന്നത്. ഷാനന്‍ സാറ്റ്വര്‍നൊ എന്ന ലോങ്ങ്‌ഐലന്‍ഡ് അധ്യാപിക 31 ാം വയസ്സില്‍ സ്തനാര്‍ബുദം പിടിപെട്ടു മരിച്ചിരുന്നു. ശരിയായ സ്‌ക്രീനിങ്ങ് നടത്താന്‍ കഴിയാതിരുന്നതാണ് ഇവരുടെ മരണത്തിന് ഇടയായത്. ഇങ്ങനെ ഒരു സംഭവം ഇനിയും ആവര്‍ത്തിക്കാന്‍ അനുവദിച്ചു കൂടാ. കാന്‍സര്‍ രോഗം ആരംഭത്തിലെ കണ്ടുപിടിക്കുന്നതിന് ഈ നിയമം സഹായകരമാകും ബില്ലില്‍ ഒപ്പുവച്ചതിനുശേഷം ഗവര്‍ണര്‍ പ്രതികരിച്ചു. വര്‍ഷം തോറും 40 വയസിനു താഴെയുള്ള 12,000 സ്ത്രീകളിലാണ് സ്തനാര്‍ബുദം കണ്ടെത്തുന്നത്. ആയിരം പേര്‍ ഇതു മൂലം മരണപ്പെടുന്നു.  ബില്‍ നേരത്തെ സെനറ്റില്‍ പരാജയപ്പെട്ടിരുന്നു.പി പി ചെറിയാന്‍

Other News