ടോറന്റ് എന്ന ഷോർട്ട് ഫിലിം ന്യൂ യോർക്കിൽ റിലീസ് ചെയ്തു.


JULY 9, 2019, 9:43 PM IST

ദോസ്തി എന്റർടൈൻമെൻസിന്റെ ബാനറിൽ   ടോറന്റ് എന്ന ഷോർട്ട് ഫിലിം ന്യൂ യോർക്കിൽ റിലീസ് ചെയ്തു.ശ്രീകുമാർ ഉണ്ണിത്താൻ നോർത്ത് അമേരിക്കയിലെ  കലാ ആസ്വാദകരായ ഒരുകൂട്ടം  കലാകാരന്മാരുടെ  കൂട്ടായ്മ  ആയ    ദോസ്തി എന്റർടൈൻമെൻസിന്റെ ബാനറിൽ ഗണേഷ് നായർ  സംവിധാനം ചെയ്ത,  കേരളം  കണ്ട ഏറ്റവും  ഭീകരമായ പ്രളയത്തെ ആസ്‍പദം  ആക്കിയുള്ള ഒരു ഷോർട്ട് വീഡിയോ സോങ്  യോങ്കേഴ്‌സിലെ  പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍  വച്ചു നിറഞ്ഞുകവിഞ്ഞ ,   ഐക്യത്തിന്റെ പൂക്കാലം വിരിഞ്ഞ   വർണ്ണാഭമായ ചടങ്ങിൽ Honorable ന്യൂ യോർക്ക് സെനറ്റർ ഷെല്ലി മേയർ  റിലീസ് ചെയ്തു. വിശിഷ്‌ട അധിതികളായി Honorable ന്യൂയോർക്ക്  സെനറ്റർ മജോറിറ്റി ലീഡർ ആൻഡ്രിയ സ്റ്റുവർട്, ഡയറക്ടർ കെല്ലി ചിയേറില്ല  റെപ്രെസെന്റിങ്  ഫോർ  Hon. മൈക്ക് സ്പാനോ  അദ്ധ്യമിക ആചാര്യാ പ്രഫ. വിദ്യാസാഗർ, ഡോ. രാമചന്ദ്രൻ നായർ, മഹേഷ് കൃഷ്ണൻ , ഡോ. നന്ദകുമാർ ചാണയിൽ, ഡോ. N P ഷീല , ഡോ. പദ്മജ പ്രേം . ജെ .മാത്യൂസ് , ബാബു പാറക്കൽ . രാജു തോമസ്, ജോസ് ചെറിപുരം, ഡോ. തെരേസ ആന്റണി, നിർമ്മൽ ജോസഫ്, ഇന്ത്യൻ സെന്ററിനെ പ്രധിനിധികരിച്ചു   ചെയ്തു സുന്ദർ നടരാജ്, ഡോ. വിമല ഭട്ട്, പരശുരാം ഭട്ട്   തുടണ്ടി നിരവധി പേർ പങ്കെടുത്തു. അജിത്  N നായർ എഴുതി,  ഗിരി സൂര്യ ഈണം നൽകി അവർക്കൊപ്പം എന്ന മൂവിക്ക്‌ ശേഷം ഗണേഷ് നായർ  സംവിധാനം ചെയ്ത ഈ  ഷോർട് ഫിലിം ന്യൂ യോർക്കിലുള്ള ഒരു പറ്റം കലാകാരൻ മാരുടെ ശ്രമഫലമാണ്. മനോജ് നമ്പ്യാർ ആണ് വീഡിയോ ഗ്രാഫി ചെയ്തത്.  അറ്റോണി വിനോദ് കെയർക് പങ്കെടുത്തു ഏവർക്കും സ്വാഗതം രേഖപ്പെടുത്തി. JFA ചെയർമാൻ  തോമസ് കൂവള്ളൂർ,  ഫൊക്കാന ലീഡർ പോൾ കറുകപ്പള്ളിൽ  എന്നിവർ അശംസകൾ നേർന്ന് സംസാരിച്ചു .  അജിത് N നായർ  കവിത എഴുതാനുള്ള സഹ്യചര്യത്തെപ്പറ്റി  ഒരു വിവരണം നൽകി, ഓരോ ദുരന്തം കഴിയുമ്പോഴും സമൂഹം പഠിക്കേണ്ട അനവധി കാര്യങ്ങൾ ഉണ്ട് അത് ഒന്ന് ഓർമ്മ പെടുത്താൻ വേണ്ടികൂടിയാണ് ഈ വീഡിയോ നിർമ്മിച്ചത് .  ഈ ചടങ്ങ്    തങ്കമണി പാർഥസാരഥിപിള്ള, ഗണേഷ് നായർ, കൊച്ചുണ്ണി ഇലവൻമഠം, മഹേഷ് നായർ , അജിത് നായർ, വിനോദ് കെയർക്, ഫൊക്കാന എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ  ,ഫോമാ ട്രഷർ ഷിനു ജോസഫ്, ഹ്യൂമൻ റൈറ്റ്‌ കമ്മീഷണർ തോമസ് കോശി, വെസ്റ്റ് ചെസ്റ്റർ മലയാളീ അസോസിയേഷൻ ട്രഷർ ടെറൻസൺ  തോമസ്, മനോജ് നമ്പ്യാർ, ഡോ. മധു പിള്ള , JFA Chairman  തോമസ് കൂവള്ളൂർ, ഫോമാ ട്രഷർ ഷിനു ജോസഫ്, ഫൊക്കാന ലീഡർ പോൾ കറുകപ്പള്ളിൽ IAMCY സെക്രട്ടറി സേവ്യർ മാത്യു , ട്രഷർ ജോർജ് കുട്ടി , Hon. ന്യൂ യോർക്ക് സെനറ്റർ ഷെല്ലി മേയർഎന്നിവർഭദ്രാദിപം  കൊളുത്തി ധന്യമാക്കി. നമ്മള്‍ ഇതുവരെ കാണാത്ത ഭാവത്തില്‍, സകല രൗദ്രതയും പുറത്തെടുത്താണ് ഒരു മഹാപ്രളയം കടന്നു പോയത്. പ്രകൃതി പക തീര്‍ക്കുന്നത് പോലെ നാടൊട്ടാകെ ദുരന്തം വിതച്ചു. ഉറ്റവരെ നഷ്ടപ്പെട്ടവര്‍, കിടപ്പാടം നഷ്ടപ്പെട്ടവര്‍, വളര്‍ത്തു മൃഗങ്ങള്‍, കൃഷി ഇങ്ങനെ എല്ലാം നഷ്ടപ്പെട്ട്, നനഞ്ഞു കുതിർന്ന  ഉടുതുണി മാത്രം സ്വന്തമായുള്ളവര്‍.നാശനഷ്ടങ്ങളുടെ കണക്കെടുപ്പും ദുരിതാശ്വാസ ഫണ്ടുമൊന്നും നഷ്ടമായതൊന്നിനും പകരമാവില്ല.  . ചില തിരിച്ചറിവുകൾ  പ്രളയം നമുക്ക്  നല്കി. മനുഷ്യന്റെ ഇച്ഛാശക്തിക്കുമുമ്പില് പ്രകൃതി നല്കിയ ഒരു നിവേദനമായി ഈ പ്രളയത്തെ കാണുകയാണ് സംവിധായകൻ ഗണേഷ് നായർ .ഒരു ശുദ്ധീകരണം അനിവാര്യമായിരുന്ന കാലത്താണ് പ്രകൃതി ക്ഷോഭിച്ചത്.  ഇനിയും ഇത് അവർത്തിക്കാതിരിക്കാൻ  നമുക്ക് പല മുൻകരുതലും എടുക്കേണ്ടതുണ്ട്‌ അനുഷ ബാഹുലേയൻ , ഡോ. സുവർണ സന്തോഷ്, ഗായത്രി നായർ, നിത്യ നന്ദകുമാർ സിജി ആനന്ദ് , അലക്സാണ്ടർ സാധക, മധുകർ ലാൽ  ആൻഡ് ടീം തുടങ്ങിയവർ വളരെ ആകർഷകമായ ഒരു കൂട്ടം കലാപരിപാടികൾ  അവതരിപ്പിച്ചു സദസിനെ ധന്യമാക്കി. നിഷ നമ്പ്യാർ എം സി ആയി പ്രവർത്തിച്ചു  ഈ ചടങ്ങു  വമ്പിച്ച വിജയമാക്കാൻ  സഹായിച്ച  ഓരോരുത്തരോടും ദോസ്തി എന്റർടൈൻമെൻസിനു വേണ്ടി  ഗണേശ്നി നായർ നന്ദി രേഖപ്പെടുത്തി .

Other News