നേപ്പർവില്ലയിൽ  ഇൻഡ്യൻ സ്വാതന്ത്ര്യദിന പരേഡ്


AUGUST 11, 2019, 5:50 PM IST

നേപ്പർവില്ല: ഇന്ത്യൻ സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചു ഇന്ത്യൻ ഔട്ട്റീച്ച് വർഷങ്ങളായി നടത്തി വരുന്ന മിഡ് വെസ്റ്റിലെ ഏറ്റവും വലിയ പരേഡുകളിലൊന്നായ ഇന്ത്യ ഡേ പരേഡ് ഓഗസ്റ്റ് പതിനൊന്നിന  നേപ്പർവിൽ സെൻട്രൽ ഹൈ സ്കൂൾ മൈതാനത്തു വൈകുന്നേരം നാല് മണി മുതൽ പരേഡുകൾ ആരംഭിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഷിക്കാഗോയുടെ മലയാളി സാന്നിധ്യമായി കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോ ഈ വർണ്ണ വിസ്മയത്തിൽ പങ്കെടുക്കുന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക, സാമൂഹിക പൈതൃകങ്ങളുടെ ഏകോപിത പരേഡിൽ കേരളത്തെയും മലയാളത്തേയും പ്രതിനിധികരിക്കാൻ മിഡ് വെസ്റ്റിലുള്ള എല്ലാ മലയാളികളേയും കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ ഭാരവാഹികൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സുബാഷ് ജോർജ് 630 486 6040, ആന്റോ കവലക്കൽ 630 666 7310, റോസ്‌മേരി കോലഞ്ചേരി  630 362 7792.

Other News