ഇന്ത്യയുടെ വാക്‌സിന്‍ കയറ്റുമതിക്ക് കമലയുടെ അഭിനന്ദനം


SEPTEMBER 24, 2021, 7:28 AM IST

വാഷിംഗ്ടണ്‍ ഡിസി: പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ സമൂഹം ആകാംക്ഷയോടെ കാത്തിരുന്ന കമല ഹാരിസ് -നരേന്ദ്ര മോഡി കൂടിക്കാഴ്ച യാഥാര്‍ത്ഥ്യമായി. വൈറ്റ് ഹൗസില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.ഇന്ത്യ വാക്സിന്‍ കയറ്റുമതി പുനഃരാരംഭിച്ച തീരുമാനത്തെ യുഎസ് സ്വാഗം ചെയ്യുന്നുവെന്നും യുഎസിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. ലോകത്തിലെ നിരവധി പേര്‍ക്ക് കമല ഹാരിസ് വലിയ പ്രചോദനമാണെന്ന് മോഡിയും പറഞ്ഞു.ഇരുവരും തമ്മിലുള്ള ആദ്യത്തെ കൂടികാഴ്ചയാണിത്. ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധിയുണ്ടായിരുന്നപ്പോള്‍ ജൂണില്‍ കമല ഹാരിസ് മോഡിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ചര്‍ച്ചയ്ക്കിടെ മോഡി, കമല ഹാരിസിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായും അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ മേധാവിമാരുമായും ചര്‍ച്ച നടത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള മോഡിയുടെ ചര്‍ച്ച ഇന്ന് വൈറ്റ് ഹൗസില്‍ വച്ച് നടക്കും.ബൈഡന്‍, മോഡി, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ പങ്കെടുക്കുന്ന ക്വാഡ് യോഗവും ഇന്നാണ്.

Other News