ഹൂസ്റ്റണില്‍ കരിങ്കുന്നം സംഗമം നടത്തി


JULY 11, 2019, 3:13 AM IST

ഹൂസ്റ്റണ്‍: തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നം ഗ്രാമത്തില്‍ നിന്ന് ഹൂസ്റ്റണിലേക്കു കുടിയേറിയവരുടെ സംഗമം പനന്താനംപറമ്പ് റാഞ്ചില്‍ നടത്തി. സൗഹൃദങ്ങള്‍ പുതുക്കുന്നതിനും, പഴയകാല ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനും അവസരമൊരുക്കിയ കൂട്ടായ്മയില്‍ പങ്കു ചേരാന്‍ ധാരാളം പേര്‍ എത്തി.

മിഠായി പെറുക്കല്‍, കസേരകളി തുടങ്ങിയ മത്സരങ്ങള്‍ക്കു പുറമേ കരിങ്കുന്നം ഗ്രാമവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരവും ആവേശകരമായ അനുഭവമായി. പി.എല്‍.മാത്യു പനന്താനംപറമ്പില്‍, സാബു കുര്യന്‍ ഇഞ്ചേനാട്ടില്‍ എന്നിവര്‍ ക്വിസ് മത്സരം നയിച്ചു. കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കരിങ്കുന്നം ഗ്രാമത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ പിരിച്ചു നല്‍കാന്‍ നേതൃത്വം നല്‍കിയ ജോര്‍ജുകുട്ടി നടുപ്പറമ്പിലിനെ കൂട്ടായ്മ അഭിനന്ദിച്ചു. ജിമ്മി തട്ടാമറ്റത്തില്‍ സ്വാഗതവും, ജോസഫ് മുളയാനിക്കുന്നേല്‍ നന്ദിയും പറഞ്ഞു.

അടുത്ത കൂട്ടായ്മ സംഘടിപ്പിക്കുന്നതിന് എല്‍വിസ് ആനക്കല്ലാമലയില്‍ കോ ഓര്‍ഡിനേറ്ററായി ജയിംസ് വടക്കേക്കര, ജോസ് തോട്ടുങ്കല്‍, ദീപ ജോസ്‌മോന്‍ ഇഞ്ചേനാട്ടില്‍ അനി ജിയോമോന്‍ വാരികാട്ട്    എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു. നാടന്‍ വിഭവങ്ങളടങ്ങിയ സ്‌നേഹഹവിരുന്ന് ആസ്വദിച്ച് അടുത്ത കൂട്ടായ്മയില്‍ വീണ്ടും കാണാമെന്ന പ്രതീക്ഷകളുമായി വൈകുന്നേരത്തോടെ എല്ലാവരും പിരിഞ്ഞു. 

Other News