അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാൻ മെക്‌സിക്കോയില്‍ അഭയകേന്ദ്രം 


AUGUST 4, 2019, 2:33 AM IST

വാഷിംഗ്‌ടൺ: അമേരിക്കയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനായി മെക്‌സിക്കോ അഭയകേന്ദ്രം തുറന്നു. അമേരിക്ക- മെക്‌സിക്കോ അതിര്‍ത്തിയായ സിയുഡാഡ് ജുവാരസിലാണ് അഭയകേന്ദം.അമേരിക്കയിലേക്കുള്ള കുടിയേറ്റം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്.

കുടിയേറ്റം കുറയ്ക്കുന്നതിനു ജൂണ്‍ ഏഴിലെ കരാർ പ്രകാരമാണ് മെക്‌സിക്കോയില്‍ അഭയകേന്ദ്രം തുറന്നത്.ഇതിനിടെ ലാറ്റിന്‍ അമേരിക്കയില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരെ അമേരിക്ക തടഞ്ഞു. ഇവരെ മെക്‌സിക്കന്‍ സര്‍ക്കാര്‍ അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക് മാറ്റി.

ഏകദേശം 15,000ത്തോളം ആളുകളാണ് മെക്‌സിക്കന്‍ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കുടിയേറിയത്. ഇവരെ തിരിച്ച്‌ മെക്‌സിക്കോയിലേക്ക് അയക്കാനാണ് അമേരിക്കയുടെ തീരുമാനം.എന്നാല്‍ അഭയാര്‍ത്ഥി കേസുകള്‍ പരിഹരിക്കുന്നതിലെ കാലതാമസം മൂലം തീരുമാനം നീണ്ടുപോവുകയാണ്.

Other News