നീല്‍ മോഹന്‍ 2025ലെ ടൈം സി ഇ ഒ ഓഫ് ദി ഇയര്‍

നീല്‍ മോഹന്‍ 2025ലെ ടൈം സി ഇ ഒ ഓഫ് ദി ഇയര്‍


ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ യൂട്യൂബ് സി ഇ ഒ നീല്‍ മോഹനെ ടൈം മാസിക 2025-ലെ സി ഇ ഒ ഓഫ് ദി ഇയര്‍ ആയി പ്രഖ്യാപിച്ചു. 52കാരനായ നീല്‍ മോഹന്‍ 2023-ല്‍ സൂസന്‍ വോജ്‌സിക്കിയില്‍ നിന്നാണ് ചുമതല ഏറ്റെടുത്ത് യൂട്യൂബിന്റെ സി ഇ ഒ ആയത്. 

2008ലാണ് നീല്‍ മോഹന്‍ യൂട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിളില്‍ ചേര്‍ന്നത്. സി ഇ ഒ ആകുന്നതിനുമുന്‍പ് അദ്ദേഹം കമ്പനിയിലേ ചീഫ് പ്രൊഡക്ട് ഓഫീസറായിരുന്നു. 2024 ആദ്യത്തോടെ അദ്ദേഹം സ്റ്റാര്‍ബക്‌സ് ഡയറക്ടര്‍ ബോര്‍ഡിലും സേവനം അനുഷ്ഠിച്ചു.

ഇന്‍ഡ്യാനയിലെ ലഫയത്തില്‍ ജനിച്ച നീല്‍ മോഹന്‍ ബാല്യത്തിന്റെ ഭൂരിഭാഗവും യു എസിലായിരുന്നു. 12-ാം വയസ്സില്‍ 1985-ല്‍ കുടുംബത്തോടൊപ്പം ഇന്ത്യയിലെ ലക്‌നൗവിലേക്ക് താമസം മാറി.

1996-ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ അദ്ദേഹം 2005-ല്‍ എം ബി എ പഠനത്തിനായി സ്റ്റാന്‍ഫോര്‍ഡിലേക്ക് തിരിച്ചെത്തി. അവിടെ നിന്ന് ആര്‍ജയ് മില്ലര്‍ സ്‌കോളര്‍ ബഹുമതിയോടെ ബിരുദാനന്തര ബിരുദം നേടി.