ട്രംപിന്റെ മുന്‍ പേഴ്സണല്‍ അറ്റോര്‍ണി ജൂലീആനിയുടെ ലൈസന്‍സ്   ന്യൂയോര്‍ക്ക് സുപ്രീം കോടതി സസ്‌പെന്‍ഡ് ചെയ്തു


JUNE 25, 2021, 8:37 AM IST

ന്യൂയോര്‍ക്ക് മുന്‍ റിപ്പബ്ലിക്കന്‍ മേയറും  ട്രംപിന്റെ അഭിഭാഷകനുമായ റൂഡി ജൂലീആനിയുടെ അഭിഭാഷക ലൈസന്‍സ് കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു.

ന്യൂയോര്‍ക്ക് സുപ്രീം കോടതിയുടെ അപ്പീല്‍ ഡിവിഷനാണ് വ്യാഴാഴ്ച വിധി പ്രഖ്യാപിച്ചത്.2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അസാധുവാക്കാനുള്ള മുന്‍ പ്രസിഡന്റ് ട്രംപിന്റെയും അദ്ദേഹത്തിന്റെ പ്രചരണ വിഭാഗത്തിന്റെയും പരാജയപ്പെട്ട ശ്രമങ്ങളെ പ്രതിനിധീകരിച്ച് ജൂലീആനി കോടതികളെയും നിയമജ്ഢരെയും  പൊതുജനങ്ങളെയും 'തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍' നടത്തിയെന്നാണ് കോടതിയുടെ നിഗമനം.

33 പേജുള്ള വിധി പ്രസ്താവനയില്‍, ജൂലീആനിയുടെ അനിയന്ത്രിതമായ ദുഷ്പ്രവൃത്തിയുടെ ഗൗരവം കണക്കാക്കാതിരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

അച്ചടക്കനടപടി പരിഗണിക്കുമ്പോള്‍ ട്രംപിന്റെ മുന്‍ പേഴ്സണല്‍ അറ്റോര്‍ണിയായ ജൂലീആനിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണമെന്ന തീരുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു.2020 ല്‍ വീണ്ടും തിരഞ്ഞെടുക്കാനുള്ള ട്രംപിന്റെ ശ്രമം പരാജയപ്പെടുകയും, തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്റെ അഭിഭാഷകനെന്ന നിലയിലും ട്രംപ് പ്രചാരണവുമായി ബന്ധപ്പെട്ടും പ്രതികള്‍ കോടതികളെയും നിയമനിര്‍മ്മാതാക്കളെയും പൊതുജനങ്ങളെയും പ്രത്യക്ഷമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകളിലൂടെ ആശയവിനിമയം നടത്തിയെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന്  കരുതുന്നു. വെന്ന് കോടതി വിധി പ്രസ്താവനയില്‍ എഴുതി.

ജൂലീആനിയുടെ ''അവിശ്വസനീയമാംവിധം ഗുരുതരമായ'' ദുരാചാരത്തില്‍ നിന്നാണ് ഈ തീരുമാനം ഉണ്ടായതെന്ന് കോടതി പറഞ്ഞു, പ്രതിയുടെ പ്രവൃത്തികള്‍ പൊതുജനങ്ങള്‍ക്കും ഭീഷണി സൃഷ്ടിക്കുന്നതായി കോചതി അഭിപ്രായപ്പെട്ടു.''2020 ലെ തിരഞ്ഞെടുപ്പിന്റെയും ഇപ്പോഴത്തെ പ്രസിഡന്റ് ജോസഫ് ആര്‍. ബൈഡന്റെയും നിയമസാധുതയ്ക്കെതിരായ നിരന്തരമായ ആക്രമണങ്ങളാല്‍ ഈ രാജ്യം തകര്‍ക്കപ്പെടുന്നു.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളിലാണ് നമ്മുടെ ജനാധിപത്യത്തിന്റെ മുഖമുദ്ര പ്രവചിക്കുന്നത്. നമ്മുടെ തിരഞ്ഞെടുപ്പുകളില്‍ ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനും സര്‍ക്കാരിനോടുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതിനും ഉദ്ദേശിച്ചുള്ള തെറ്റായ പ്രസ്താവനകള്‍ സ്വതന്ത്ര സമൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനത്തെ തകര്‍ക്കും-കോടതി നിരീക്ഷിച്ചു.

ജൂലീആനിയുടെ അഭിഭാഷകര്‍ ദി ഹില്ലിന് നല്‍കിയ പ്രസ്താവനയില്‍  നടപടി 'അഭൂതപൂര്‍വമായത്' എന്നു വിശേഷിപ്പിച്ചു. ജൂലീആനി പൊതുതാല്‍പര്യത്തിന് അപകടമുണ്ടാക്കുമെന്ന കോടതിയുടെ വാദവും അദ്ദേഹം നിരസിച്ചു.

Other News