ഒാ​ക്​​ല​ഹോ​മ​യി​ൽ വധശിക്ഷ നടപ്പാക്കാൻ ഇ​നി നൈട്രജൻ


MARCH 16, 2018, 5:36 PM IST

വാ​ഷി​ങ്​​ട​ൺ: ഒാ​ക്​​ല​ഹോ​മ​യി​ൽ ഇ​നി നൈ​ട്ര​ജ​ൻ വാ​ത​കം ഉ​പ​യോ​ഗി​ച്ച്​ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കും. മറ്റു സം​വി​ധാ​ന​ങ്ങ​ൾ എ​ളു​പ്പം മ​ര​ണം ഉ​റ​പ്പാ​ക്കു​ന്നി​ല്ലെ​ന്ന്​ ക​ണ്ട്​ 2015ഒാ​ടെ ഒാ​ക്​​ല​ഹോ​മ​യി​ൽ വ​ധ​ശി​ക്ഷ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ശി​ക്ഷ ന​ട​പ്പാ​ക്ക​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ അ​റ്റോ​ണി ജ​ന​റ​ൽ മൈ​ക്​ ഹ​ണ്ട​ർ പ​റ​ഞ്ഞു. മ​റ്റ്​ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ക്കു​ന്ന മ​രു​ന്നു​ക​ൾ ​വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ ക​മ്പ​നി​ക​ളും രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഇ​തോ​ടെ, മ​രു​ന്നു​ക​ൾ ല​ഭി​ക്കാ​താ​യ​തും ത​ട​സ്സ​മാ​യി. മ​രു​ന്ന്​ കു​ത്തി​വെ​ക്കു​ന്ന​തി​ന്​ പ​ക​രം നൈ​ട്ര​ജ​ൻ ശ്വ​സി​ച്ചു​ള്ള വ​ധ​ശി​ക്ഷ​യാ​കും ഇ​നി സ്വീ​ക​രി​ക്കു​ക. നി​ല​വി​ൽ നാം ​ശ്വ​സി​ക്കു​ന്ന വായുവിന്റെ 78 ശ​ത​മാ​ന​വും നൈ​ട്ര​ജ​നാ​ണെ​ങ്കി​ലും ഒാ​ക്​​സി​ജ​ന്റെ സാ​ന്നി​ധ്യ​മി​ല്ലാ​തെ ഇ​ത്​ ശ്വ​സി​ച്ചാ​ൽ മ​ര​ണം ഉ​റ​പ്പാ​ണ്. യു.​എ​സി​ൽ 31 സം​സ്​​ഥാ​ന​ങ്ങ​ളാ​ണ്​ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തു​വ​രെ 112 പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ സം​സ്​​ഥാ​നം ഏ​റ്റ​വും കൂ​ടു​ത​ൽ വ​ധ​ശി​ക്ഷ​യു​ടെ ​കാ​ര്യ​ത്തി​ൽ മൂ​ന്നാ​മ​താ​ണ്. സം​സ്​​ഥാ​ന​ത്ത്​ അ​പ്പീ​ലു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട്​ ശി​ക്ഷ കാ​ത്തു​ക​ഴി​യു​ന്ന 16 പേ​ർ ജ​യി​ലു​ക​ളി​ലു​ണ്ട്.

Other News