ഇന്ത്യക്കാരുടെയും ഏഷ്യന്‍ വംശജരുടെയും വീടുകള്‍ കൊള്ള ചെയ്യുന്ന വനിതാ നേതാവും സംഘവും കുറ്റക്കാരെന്ന് കോടതി


JUNE 5, 2019, 4:06 PM IST

വാഷിംഗ്ടണ്‍:  ഇന്ത്യന്‍ അമേരിക്കക്കാരുടെയും ഏഷ്യന്‍ വംശജരുടെയും വീടുകളെ ലക്ഷ്യമിട്ട് കൊള്ളനടത്തുന്ന സംഘത്തിലെ വനിതാ നേതാവ് കുറ്റവാളിയെന്ന് അമേരിക്കന്‍ കോടതി.

ഹൂസ്റ്റണ്‍ സ്വദേശിയായ ചാക കാസ്‌ട്രോ എന്ന 44 കാരിയെയും സംഘത്തെയുമാണ് കോടതി കുറ്റക്കാരെന്നു വിധിച്ചത്.

അമേരിക്കയിലുടനീളം ഏഷ്യന്‍ വംശജരുടെ വീടുകളില്‍ അതിക്രമിച്ചു കയറി കൊള്ളനടത്തുകയായിരുന്നു അക്രമി സംഘം. 2011നും 2014 നും ഇടയില്‍ ജോര്‍ജിയ, ന്യൂയോര്‍ക്ക്, ഓഹിയോ, മിഷിഗണ്‍, ടെക്‌സാസ് എന്നിവിടങ്ങളിലാണ് ചാകാ കാസ്‌ട്രോയുടെ നേതൃത്വത്തിലുള്ള സംഘം കൊള്ളകള്‍ നടത്തിയത്. 2019 സെപ്തംബറില്‍ മിഷിഗണിലെ കോടതി ഇവരുടെ ശിക്ഷ വിധി നടത്തും.

Other News