സി.എം.എ ഒരുക്കിയ സൂപ്പര്‍മാം 2018 മത്സരത്തില്‍ ഷാന മോഹന്‍ വിജയി


MARCH 16, 2018, 5:20 PM IST

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ (സി.എം.എ) വനിതാഫോറം അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ സൂപ്പര്‍മാം 2018 ല്‍ ഷാന മോഹന്‍ വിജയിയായി. സൂപ്പര്‍മാം 2018 ആയി തെരഞ്ഞെടുക്കപ്പെട്ട ഷാനാ മോഹനെ 2016 ലെ മിസ് ഇന്ത്യാ വേള്‍ഡ് വൈഡ് കരീനാ കോഹ്‌ലി കിരീടം അണിയിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ വീട്ടമ്മമാര്‍ക്കായി നടത്തിയ സൂപ്പര്‍മാം മത്സരത്തില്‍ ശ്രീദേവി രാം പണ്ടാല ഫസ്റ്റ് റണ്ണര്‍അപ്പും, സരളാവര്‍മ്മ സെക്കന്‍ഡ് റണ്ണര്‍അപ്പും ആയി. കോണ്‍ഫിഡന്റ് മാം ആയി ബീനാ കണ്ണൂക്കാടന്‍, മള്‍ട്ടി ടാലന്റ് മാം ആയി സൂസന്‍ എടമല, സ്റ്റൈലിഷ് മാം ആയി സരളാവര്‍മ്മ, ബെസ്റ്റ് പുഞ്ചിരി - ശ്രീദേവി രാം പണ്ടാല, ബെസ്റ്റ് ഡ്രസ്സ്ഡ്- ഷാനാ മോഹന്‍, ബെസ്റ്റ് പ്രസന്റേഷന്‍ - സീമാ വെലിയത്തുമാലില്‍, ബെസ്റ്റ് ആറ്റിറ്റിയൂഡ്- ജൂബി വള്ളിക്കളം, ബെസ്റ്റ് ആന്‍സര്‍- റോസ് മേരി കോലഞ്ചേരി, ബെസ്റ്റ് ഇന്‍ സാരി - സീമ വെലിയത്തുമാലില്‍ എന്നിവരും സമ്മാനാര്‍ഹരായി. ഷിജി അലക്‌സ് സ്വാഗതം ചെയ്ത ഷോയുടെ അവതാരക ഈ പരിപാടിയുടെ കോ ഓര്‍ഡിനേറ്റര്‍ ആയ സിമി ജെസ്റ്റോ ജോസഫ് ആയിരുന്നു. മോര്‍ട്ടണ്‍ഗ്രോവിവിലെ സെന്റ് മേരീസ് ക്‌നാനായ കാത്തോലിക്കാ ദേവാലയത്തിന്റെ പാരീഷ് ഹാളില്‍ വനിതകള്‍ക്കായി വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. ഹെയര്‍ സ്റ്റൈലിംഗ്- സീമാ വെലിയത്തുമാലില്‍, ഹാനി പ്രശാന്ത്, സൂസന്‍ ഇടമല എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി. ഡിബേറ്റ് മത്സരത്തില്‍ ടെസ്സി പുത്തന്‍വീട്ടില്‍ ടീം ഒന്നും, നിഷാ എറിക് മാത്യു ടീം രണ്ടാം സ്ഥാനവും നേടി. സാലഡ് ഷെഫില്‍- ഏലമ്മ ചൊള്ളമ്പേല്‍, സാബാ റോയി നെടുംഞ്ചിറ എന്നിവര്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടി. ഫ്രൂട്ട് / വെജിറ്റബിള്‍ കാര്‍വിംഗ്- ടെസ്സി പുത്തന്‍വീട്ടില്‍, ആനി ബിജു ലൂക്കോസ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സംഗീതമത്സരത്തില്‍ മിനി എറനാട്ട്, സാലി മാളിയേക്കല്‍, ബ്രിജിറ്റ് ജോര്‍ജ് എന്നിവരാണ് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടിയത്. പ്രസംഗമത്സരത്തില്‍ മേഴ്‌സി കുര്യാക്കോസ്, ചാരി ചാക്കോ, ടെസ്സി പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചു.

Other News