ന്യൂജേഴ്‌സിയില്‍ സുവിശേഷ പ്രഘോഷണവും നോമ്പുകാല ധ്യാനവും നടത്തുന്നു


MARCH 16, 2018, 5:33 PM IST

ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തിന്റെ ഭക്തസംഘടനകളായ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും ആഭിമുഖ്യത്തില്‍ സുവിശേഷ ഘോഷണവും നോമ്പുകാല ധ്യാനവും ഭദ്രാസന മെത്രാപോലീത്തായും, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും അദ്ധ്യക്ഷനുമായ യല്‍ദോ മോര്‍ തീത്തോസിന്റെ ആശീര്‍വാദത്തോടെ മാര്‍ച്ച് 16 മുതല്‍ 18 വരെ ന്യൂജേഴ്‌സിയിലെ ഭദ്രാസന ആസ്ഥാന കത്തീഡ്രലില്‍ വച്ച് നടത്തപ്പെടുന്നു. Theme: Humble yourselves under the migthy hand of God that He may exalt you in due time (1 Peter 5:6) യെല്‍ദൊ മോര്‍ തീത്തോസ് മെത്രാപൊലീത്ത, മംഗളൂര്‍ ഭദ്രാസനാധിപന്‍ യാക്കൂബ് മോര്‍ അന്തോണിയോസ് മെത്രപൊലീത്ത ചട്ടത്തില്‍ ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, മാത്യൂസ് ഇടത്തറ കോര്‍ എപ്പിസ്‌കോപ്പ, റവ. ഫാ. എബി മാത്യു ( കാനഡ), റവ. ഫാ. പോള്‍ തോട്ടയ്ക്കാട് എന്നിവര്‍ ധ്യാന പ്രസംഗങ്ങള്‍ നടത്തും. ധ്യാന യോഗത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് മാത്യൂസ് കോറെപ്പിസ്‌കോപ്പായും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. പോള്‍ തോട്ടയ്ക്കാടും അറിയിച്ചു. മാര്‍ച്ച് 16 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് പ്രാരംഭ പ്രാര്‍ത്ഥനയോടെ സ്വാഗത പ്രസംഗം സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ വൈസ് പ്രസിഡന്റ് മാത്യൂസ് ഇടത്തറ കോറെപ്പിസ്‌കോപ്പാ നടത്തും. തുടര്‍ന്ന് വെള്ളി ശനി ദിവസങ്ങളിലായി ധ്യാന യോഗങ്ങള്‍, പ്രാര്‍ത്ഥനകള്‍, ചര്‍ച്ചകള്‍, ക്വിസ്, ഗാനശുശ്രൂഷകള്‍, വിശുദ്ധ കുമ്പസാരം എന്നിവയും, ഞായറാഴ്ച വിശുദ്ധ കുര്‍ബാനയോടുകൂടി ഉച്ചഭക്ഷണത്തിനു ശേഷം യോഗം സമാപിക്കുന്നതുമായിരിക്കും. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

Other News