വാഷിംഗ്ടണ്‍: യു എസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയേയും മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയേയും കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് വീണ്ടും ചൂടുപിടിക്കുന്നു. ഇരുവരും വിവാഹിതരായി മുപ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാലിപ്പോള്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
പ്രസിഡന്‍ഷ്യല്‍ ചരിത്രകാരന്‍ ലിയോണ്‍ വാഗ്‌നറിന്റെ അഭിപ്രായത്തില്‍ ദമ്പതികള്‍ 'വേര്‍പിരിഞ്ഞ ജീവിതമാണ് നയിക്കുന്നതെന്നും' പൊതുവേദികളില്‍ മാത്രമേ അവര്‍ ഒന്നിച്ചു പ്രത്യക്ഷപ്പെടാറുള്ളുവെന്നുമാണ്.
ഒബാമ ദമ്പതികള്‍ ഏറെ നാളായി വേര്‍പിരിഞ്ഞിരിക്കുകയാണെന്നാണ് വാഗ്നര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒബാമ ദമ്പതികളുടെ ബന്ധം ഇപ്പോള്‍ വ്യക്തിപരമല്ലെന്നും പൊതുചിത്രം നിലനിര്‍ത്താനുള്ള ശ്രമം മാത്രമാണെന്നും അവരെ അവധിക്കാലങ്ങളില്‍ ഒരുമിച്ച് കാണുന്നത് പോലും വെറും പ്രകടനമാണെന്നും അദ്ദേഹം റിയാലിറ്റി ടീ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
63 വയസുള്ള ബറാക് ഒബാമയെ ഈ വര്‍ഷം കാലിഫോര്‍ണിയയിലെ നിരവധി റെസ്റ്റോറന്റുകളില്‍ തനിച്ചു കണ്ടതും അഭ്യൂഹങ്ങള്‍ക്ക് എണ്ണ പകര്‍ന്നു.
ഇക്കാര്യത്തില്‍ മിഷേല്‍ ഒബാമ നിരന്തരമായി നിഷേധങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അഭ്യൂഹങ്ങള്‍ തുടരുന്നുണ്ട്. റഡാര്‍ ഓണ്‍ലൈനിനോട് വാഗ്‌നര്‍ പറഞ്ഞത് അവര്‍ വര്‍ഷങ്ങളായി നല്ലബന്ധത്തിലല്ല എന്നാണ്.
ഭക്ഷണം കഴിക്കുന്ന രീതി ഉള്‍പ്പെടെ ഭര്‍ത്താവിന്റെ ചില ശീലങ്ങള്‍ ചിലപ്പോള്‍ അസഹനീയമായിരിക്കുമെന്നും വിവാഹബന്ധം നിലനിര്‍ത്താന്‍ പരിശ്രമം ആവശ്യമാണെന്നും മുമ്പ് മിഷേല്‍ തന്നെ പറഞ്ഞിരുന്നു.
ജനുവരിയില്‍ മിഷേല്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ സംസ്‌കാരച്ചടങ്ങിലും അതേ മാസം നടന്ന ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങിലും പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി. ആ ചടങ്ങുകളില്‍ ബറാക് ഒബാമ ഒറ്റയ്ക്കാണ് പ്രത്യക്ഷപ്പെട്ടത്.
വാഗ്‌നറിന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ മിഷേലും ബറാക്കും തമ്മില്‍ വലിയ ആശയവിനിമയമൊന്നുമില്ല. എന്നിരുന്നാലും, മിഷേല്‍ ഒരിക്കലും ബറാക്കിനെ വിട്ടുപോകണമെന്ന് ആലോചിച്ചിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്.
വേര്‍പിരിയല്‍ സാധ്യത സംഭവിച്ചാല്‍ 70 ദശലക്ഷം ഡോളറിന്റെ ഇരുവരും ചേര്‍ന്നുള്ള ആസ്തിയുടെ കാര്യത്തിലും തീരുമാനം ഉണ്ടാകേണ്ടിവരും.
