ടിക്കറ്റ് റീഫണ്ട്  ചട്ടം പരിഷ്കരിക്കാനൊരുങ്ങി അമേരിക്ക


AUGUST 4, 2022, 8:01 PM IST

വാഷിംഗ്‌ടൺ: എയർലൈനുകൾ അവസാന നിമിഷത്തിൽ നടപ്പാക്കുന്ന കാൻസലേഷൻ തുടങ്ങിയ നടപടികളുടെ ഫലമായി യാത്രയിൽ തടസം നേരിടുന്ന യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ഉറപ്പാക്കുന്ന തരത്തിൽ ചട്ടങ്ങൾ മാറ്റുന്നതിന് ട്രാൻസ്‌പോർട്ടേഷൻ ഡിപ്പാർട്ട്മെന്റ് ആലോചിക്കുന്നു.

ബുധനാഴ്ച്ച യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ പുറത്ത് വിട്ട കരട് ചട്ടങ്ങൾ പ്രകാരം ഒരു ആഭ്യന്തര സർവീസ് വിമാനത്തിൻറെ ഡിപ്പാർച്ചറോ അറൈവലോ മൂന്നു മണിക്കൂറിൽ കൂടുതൽ വൈകിയാൽ യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യണം.

അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തിൽ അറൈവലോ ഡിപ്പാർച്ചറോ 6 മണിക്കൂർ വൈകുകയും യാത്ര ചെയ്യുന്ന ആൾ യാത്ര തന്നെ വേണ്ടെന്ന് വയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ടിക്കറ്റ് തുക പൂർണമായി മടക്കി നൽകണം. '

ടിക്കറ്റ് എടുക്കുകയും പൊതു ആരോഗ്യ അഡ്വൈസറികളുടെയോ, സ്റ്റേ അറ്റ് ഹോം ഉത്തരവുകളുടെയോ, അതിർത്തി നിയന്ത്രണങ്ങളുടെയോ ഫലമായി യാത്ര നടക്കാതെ വന്നാൽ ബന്ധപ്പെട്ട എയർലൈനുകൾ യാത്രക്കാർക്ക് എന്ന് വേണമെങ്കിലും ഉപയോഗിക്കാവുന്ന തരത്തിലുള്ള വൗച്ചറുകൾ നൽകണം. ഈ വേനൽക്കാലത്ത് വിവിധ എയർലൈനുകളുടെ സർവീസുകൾ വൈകുകയോ ക്യാൻസൽ ചെയ്യപ്പെടുകയോ ചെയ്തതിനെ തുടർന്നാണ് ട്രാൻസ്‌പോർട്ടേഷൻ ഡിപ്പാർട്ട്മെന്റ് ഈ തീരുമാങ്ങളിലെത്തിയിട്ടുള്ളത്.

Other News