അഴിമതിക്കേസില്‍ നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് ട്രംപ്

അഴിമതിക്കേസില്‍ നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് ട്രംപ്


വാഷിംഗ്ടണ്‍/ ജറുസലേം: അഴിമതി കേസില്‍ വിചാരണ നേരിടുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന അഭ്യര്‍ഥനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇസ്രയേല്‍ പ്രസിഡന്റ് ഐസക്ക് ഹെര്‍സോഗിന് ഔദ്യോഗിക കത്ത് അയച്ചു.

ബുധനാഴ്ച ഹെര്‍സോഗിന്റെ ഓഫീസ് മാധ്യമങ്ങളുമായി പങ്കുവെച്ച കത്തിലെ വിവരങ്ങള്‍ പ്രകാരം ട്രംപ് തന്റെ കത്തില്‍ നെതന്യാഹുവിനെ ധീരനായ യുദ്ധകാല പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കുകയും, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ യുദ്ധനേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു.

 ട്രംപ് ഹെര്‍സോഗിന് അയച്ച കത്തില്‍ എഴുതി.

ഇസ്രയേല്‍ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെയും അതിന്റെ ആവശ്യങ്ങളെയും താന്‍ പൂര്‍ണ്ണമായും ബഹുമാനിക്കുന്നുവെന്നും  എങ്കിലും നെതന്യാഹുവിനെതിരായ ഈ കേസ് രാഷ്ട്രീയപരമായി അന്യായമാണെന്നും ഇസ്രയേലിന്റെ കഠിന എതിരാളിയായ ഇറാനെതിരെ പോലും അദ്ദേഹം തിനിക്കൊപ്പെ പോരാടിയെന്നും കത്തില്‍ ട്രംപ് പറയുന്നു. 

പ്രസിഡന്റ് ട്രംപിനെ ഏറ്റവും ബഹുമാനിക്കുന്നുവെങ്കിലും മാപ്പ് ലഭിക്കാനാഗ്രഹിക്കുന്നവര്‍ ഔദ്യോഗിക പ്രക്രിയകള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് ഹെര്‍സോഗിന്റെ ഓഫീസ് പ്രതികരിച്ച് പറഞ്ഞു.

ഇസ്രയേല്‍ ഭരണഘടനപ്രകാരം പ്രസിഡന്റിന് കുറ്റം വിധിക്കപ്പെടുന്നതിന് മുന്‍പും രാജ്യതാത്പര്യത്തിന് മാപ്പ് നല്‍കാനുള്ള അധികാരം ഉണ്ട്.

ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ 2019-ല്‍ വഞ്ചന, വിശ്വാസലംഘനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. അദ്ദേഹം എല്ലാ ആരോപണങ്ങളും നിഷേധിച്ചെങ്കിലും വിചാരണ 2020-ല്‍ ആരംഭിച്ചു.

അടുത്തിടെ, നെതന്യാഹു യുദ്ധകാല ചുമതലകളും കോടതിയിലെ സാക്ഷ്യങ്ങളും തമ്മില്‍ തുല്യമായി കൈകാര്യം ചെയ്യുകയാണ്.

അദ്ദേഹത്തിനെതിരെ മൂന്നു വ്യത്യസ്ത കേസുകളിലാണ് വിചാരണ നടക്കുന്നത്. സമ്പന്നരായ ബിസിനസുകാരില്‍ നിന്ന് അനുകൂല വാര്‍ത്താ റിപ്പോര്‍ട്ടിംഗിന് പ്രതിഫലമായി ആനുകൂല്യങ്ങള്‍ നല്‍കി് എന്നതാണ് ആരോപണങ്ങളില്‍ പ്രധാനം 

നെതന്യാഹുവിനെതിരായ വിചാരണയ്ക്കെതിരെ ട്രംപ് മുമ്പും പ്രതികരിച്ചിരുന്നു. ജൂണില്‍ ഇസ്രയേല്‍ഇറാന്‍ യുദ്ധത്തിനിടെ 12 ദിവസത്തെ സഹകരണം നടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നിലപാട് കൂടുതല്‍ ശക്തമായത്. 

ഗാസയിലെ യു എസ് മധ്യസ്ഥതയില്‍ ഉണ്ടായ തീര്‍പ്പുകല്‍പ്പനയ്ക്ക് പിന്നാലെ ഒക്ടോബറില്‍ ഇസ്രയേല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ ട്രംപ് ഹെര്‍സോഗിനോട് നേരിട്ട് നെതന്യാഹുവിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ട്രംപിന്റെ ഈ നീക്കം രാജ്യത്തെ ഏറ്റവും വിവാദമായ വിഷയങ്ങളില്‍ ഒന്നില്‍ നേരിട്ടുള്ള ഇടപെടലായി കാണപ്പെടുന്നു.

നെതന്യാഹുവിനെതിരായ കുറ്റപത്രം അദ്ദേഹത്തിന്റെ രാഷ്ട്രീയ കൂട്ടാളികളെ മാറ്റാനും നാലു വര്‍ഷത്തിനിടെ അഞ്ച് തിരഞ്ഞെടുപ്പുകള്‍ നടക്കാനുള്ള രാഷ്ട്രീയ അനിശ്ചിതത്വം സൃഷ്ടിക്കാനും കാരണമായി.

നെതന്യാഹുവിന്റെ നിയമപ്രശ്നങ്ങള്‍ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുമായുള്ള തുറന്ന പോരാട്ടത്തിലേക്ക് അദ്ദേഹത്തെ നയിച്ചു. അദ്ദേഹം ഈ വിചാരണയെ ഇടതുപക്ഷ രാഷ്ട്രീയവിരുദ്ധരുടെ രാഷ്ട്രീയ വേട്ടയാടലായാണ് ചിത്രീകരിക്കുന്നേത്. അധികാരം വ്യക്തിപരമായ ആസക്തികള്‍ക്കായി ഉപയോഗിക്കുന്നതിന്റെ തെളിവ് എന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നത്.