ട്രംപിന്റെ ഉദാസീന സമീപനം കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് തടസമായെന്ന് സിഐഎ റിപ്പോര്‍ട്ട്


DECEMBER 1, 2021, 9:11 AM IST

വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനത്തോടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉദാസീന സമീപനം, അദ്ദേഹത്തെ വിവരങ്ങള്‍ അറിയിക്കുന്നതിന് ഉത്തരവാദികളായ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് അഭൂതപൂര്‍വമായ വെല്ലുവിളികള്‍ സൃഷ്ടിച്ചുവെന്ന് സിഐഎ പുതുതായി പുറത്തുവിട്ട റിപ്പോര്‍ട്ട്.

45-ാമത് പ്രസിഡന്റിന്റെ അരാജകത്വവും എല്ലാം നിസാരമായി കാണുന്ന ശൈലിയും അദ്ദേഹത്തിന് മുന്നില്‍ വെച്ചിരിക്കുന്നതെന്തും വായിക്കാനുള്ള വിമുഖതയും, പ്രസിഡന്റിന്റെ ദൈനംദിന ബ്രീഫിംഗില്‍  യുഎസിനെതിരായ സാധ്യതയുള്ള ഭീഷണികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക സുരക്ഷാ അറിയിപ്പുകളില്‍ വലിയ വെല്ലുവിളിയായെന്നും ഇതുമൂലം പ്രസിഡന്റിനു കൈമാറേണ്ട പല വിവരങ്ങളും പതിവായി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനാണ് നല്‍കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ട്രംപിന്റെ കാലാവധിയുടെ മധ്യത്തോടെ, അദ്ദേഹത്തിന്റെ ബ്രീഫിംഗുകള്‍ 45 മിനിറ്റ് വീതമുള്ള രണ്ട് പ്രതിവാര സെഷനുകളായി ചുരുക്കി. ജനുവരി 6 ലെ മാരകമായ കാപ്പിറ്റോള്‍ കലാപത്തിന് ശേഷം ബ്രീഫിംഗുകള്‍ പൂര്‍ണ്ണമായും നിര്‍ത്തി.

സിഐഎയുടെ ഗെറ്റിംഗ് ടു നോ ദി പ്രസിഡണ്ടിന്റെ 40 പേജ് വരുന്ന  തരംതിരിക്കാത്ത അപ്ഡേറ്റിലാണ് ട്രംപിന്റെ നിലപാടിനെക്കുറിച്ചുള്ള ഈ വിശകലനം ഉള്ളത്. 1952 മുതലുള്ള എല്ലാ ഭരണസംവിധാനങ്ങള്‍ക്കും പരിവര്‍ത്തന കാലഘട്ടങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരെ കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിവരിക്കുന്ന ഒരു പ്രസിദ്ധീകരണമാണിത്.

'ഇന്റലിജന്‍സ് കമ്മ്യൂണിറ്റിയെ (ഐസി) സംബന്ധിച്ചിടത്തോളം, ട്രംപിന്റെ കാലം അതിന്റെ ചരിത്രാനുഭവത്തില്‍ പുതിയ പ്രസിഡന്റുമാരെ അറിയിക്കുന്നതിലെ ഏറ്റവും പ്രയാസകരമായിരുന്നു,' സിഐഎ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പുതിയ അധ്യായം പറയുന്നു.

''ട്രംപ് റിച്ചാര്‍ഡ് നിക്സണെപ്പോലെയായിരുന്നു, രഹസ്യാന്വേഷണ പ്രക്രിയയെക്കുറിച്ച് സംശയവും അരക്ഷിതവുമായിരുന്നു. എന്നാല്‍ നിക്സണില്‍ നിന്ന് വ്യത്യസ്തമായി ഐസി അടച്ചുപൂട്ടുന്നതിനുപകരം, ട്രംപ് അതില്‍ ഏര്‍പ്പെട്ടെങ്കിലും പരസ്യമായി അതിനെ ആക്രമിക്കുകയായിരുന്നു.

വാട്ടര്‍ഗേറ്റ് അഴിമതിക്ക് ശേഷം 1974-ല്‍ രാജിവെച്ച നിക്‌സണ്‍, സിഐഎ യില്‍ നിന്നുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയും തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും പിന്നീട് സ്റ്റേറ്റ് സെക്രട്ടറിയുമായ ഹെന്റി കിസിംഗറെപ്പോലുള്ള വിശ്വസ്തരായ വ്യക്തികളില്‍ നിന്ന് മാത്രം സംക്ഷിപ്ത വിവരങ്ങള്‍ സ്വീകരിക്കുകയുമാണ് ചെയ്തത്.

എന്നാല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ട്രംപ് പതിവായി ആക്രമിക്കുകയും 2016 ലെ തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന് നിഗമനം ചെയ്ത സിഐഎ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ വാദം തള്ളി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ എതിര്‍വാദം വിശ്വസിക്കുകയും ചെയ്തു.

ട്രംപിന് സമയബന്ധിതവും പ്രസക്തവുമായ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കാനും അദ്ദേഹവുമായി ഒരു പ്രവര്‍ത്തന ബന്ധം സ്ഥാപിക്കാനുമുള്ള തങ്ങളുടെ ദൗത്യത്തില്‍ ബ്രീഫര്‍മാര്‍ 'പരിമിതമായ വിജയം' നേടിയതായി സിഐഎ റിപ്പോര്‍ട്ടിന്റെ രചയിതാവ്, റിട്ടയേര്‍ഡ് കരിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ ജോണ്‍ എല്‍ ഹെല്‍ഗേഴ്‌സണ്‍ പറഞ്ഞു.

നേരെമറിച്ച്, വൈസ് പ്രസിഡന്റ് പെന്‍സ്, ആഴ്ചയില്‍ ആറ് ദിവസവും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ വായിച്ചിരുന്നു', ട്രംപിനെ കേന്ദ്രീകരിച്ച് വിവരങ്ങള്‍ നല്‍കാനും അദ്ദേഹം ശ്രമിച്ചു. ട്രംപിന്റെ മുന്‍ഗാമികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതിനേക്കാള്‍ ചുരുക്കി ഗ്രാഫിക്സ്-ഹവി അവതരണങ്ങള്‍ നല്‍കാന്‍ വൈസ് പ്രസിഡന്റ് ബ്രീഫര്‍മാരോട് അഭ്യര്‍ത്ഥിച്ചു, കൂടാതെ ട്രംപുമായുള്ള സംയുക്ത സെഷനുകളില്‍ 'ചിലപ്പോള്‍ അദ്ദേഹം പ്രമുഖ ചോദ്യങ്ങളും ചോദിക്കും' അങ്ങനെ പ്രസിഡന്റ് അദ്ദേഹത്തിന്റെ ആശങ്കകള്‍ കേള്‍ക്കാനിടവരികയും ചെയ്യും.

എന്നാല്‍ പെന്‍സിന്റെ ശ്രമങ്ങള്‍ ഏറെക്കുറെ വിജയിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ ഹെല്‍ഗേഴ്‌സണ്‍ അഭിപ്രായപ്പെടുന്നു. വിവരങ്ങള്‍ ധരിപ്പിക്കുന്നതിനിടയില്‍ ട്രംപ് അതുമായ ബന്ധപ്പെട്ട പ്രസക്തമല്ലാത്ത കാര്യങ്ങള്‍ ദീര്‍ഘനേരം ചര്‍ച്ചചെയ്യും. ഒരു മണിക്കൂര്‍ ചര്‍ച്ചയില്‍ എട്ടോ ഒമ്പതോ മിനിറ്റ് മാത്രമേ യഥാര്‍ത്ഥ ഇന്റലിജന്‍സ് ഉണ്ടാകൂ എന്ന് ദേശീയ ഇന്റലിജന്‍സ് മുന്‍ ഡയറക്ടര്‍ ജെയിംസ് ക്ലാപ്പര്‍ റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടു

ഒരുപക്ഷേ ആശ്ചര്യകരമെന്നു പറയട്ടെ, ട്രംപ് ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തിയ വിഷയങ്ങള്‍ ചൈനയും റഷ്യയും ഉക്രെയ്‌നും ഉള്‍പ്പെട്ട സംഭവവികാസങ്ങളുമായിരുന്നു. മുന്‍ പ്രസിഡന്റിന്റെ രണ്ട് ഇംപീച്ച്മെന്റുകള്‍ക്ക് കാരണമായതില്‍ ആദ്യത്തേത് 2020 ലെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് എതിരാളിയായ ബൈഡനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ ഉക്രെയ്നെ സമ്മര്‍ദ്ദത്തിലാക്കിയതിനാണ്. റഷ്യയുമായി ഒത്തുകളി നടത്തിയെന്നാരോപിച്ചും ട്രംപിനെതിരെ അന്വേഷണം നടന്നു.

'ലോകത്തിലെ ഏതാനും വിഷയങ്ങളും മേഖലകളും അവയുടെ ആപേക്ഷിക അസാന്നിധ്യത്താല്‍ ശ്രദ്ധേയമായിരുന്നുവെന്ന് സിഐഎ റിപ്പോര്‍ട്ട് പറയുന്നു. ''യൂറോപ്പിനെ സംബന്ധിച്ചിടത്തോളം, നാറ്റോ ബജറ്റ് വിഷയങ്ങള്‍, തുര്‍ക്കി, ഫ്രാന്‍സിലെയും ജര്‍മ്മനിയിലെയും തിരഞ്ഞെടുപ്പുകള്‍ എന്നിവ മാത്രമാണ് വളരെയധികം ചര്‍ച്ചകള്‍ക്ക് കാരണമായത്. ലാറ്റിനമേരിക്കയും ആഫ്രിക്കയും തെക്കുകിഴക്കന്‍ ഏഷ്യയും ഏറെക്കുറെ ശ്രദ്ധിക്കപ്പെട്ടില്ല.''

മൊത്തത്തില്‍, ബ്രീഫിംഗ് പ്രക്രിയ ട്രംപിന്റെ പ്രസിഡന്റ് കാലഘട്ടത്തെ അതിജീവിച്ചതായി ഹെല്‍ഗേഴ്‌സണ്‍ വിശ്വസിക്കുന്നു.

ട്രംപ് ദേശീയ ഇന്റലിജന്‍സ്, സിഐഎ എന്നിവയുടെ പുറത്തായ ഡയറക്ടര്‍മാരെ പരസ്യമായി വിമര്‍ശിക്കുകയും രഹസ്യാന്വേഷണ ഏജന്‍സികളുടെ കാര്യമായ പ്രവര്‍ത്തനത്തെയും സമഗ്രതയെയും അവഹേളിക്കുകയും ചെയ്തു. തുടക്കം മുതല്‍ തന്നെ, ഐസി  പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോയത്.

സിസ്റ്റം പ്രവര്‍ത്തിച്ചു, പക്ഷേ അത് ബുദ്ധിമുട്ടിലൂടെയായിരുന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

Other News