ഇറാനും റഷ്യയും തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിക്കുന്നതായി യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍


OCTOBER 22, 2020, 7:49 AM IST

വാഷിംഗ്ടണ്‍: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ അനുവദിച്ചുകൊണ്ട് ഇറാനും റഷ്യയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിക്കുകയാണെന്ന് യുഎസ് അധികൃതരുടെ മുന്നറിയിപ്പ്.

ചില വോട്ടര്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പ്രത്യേകമായി ഇറാനും റഷ്യയും നേടിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചുവെന്ന് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് ബുധനാഴ്ച വൈകുന്നേരം പത്രസമ്മേളനത്തില്‍ പറഞ്ഞു. തെറ്റായ വിവരങ്ങള്‍ അറിയിക്കാന്‍ വിദേശ ഏജന്‍സികള്‍ക്കോ വ്യക്തികള്‍ക്കോ ഈ ഡാറ്റ ഉപയോഗിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

''നമ്മള്‍ക്ക് ഉപദ്രവമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ പ്രതിരോധിക്കാന്‍ ഓരോ അമേരിക്കക്കാരോടും അവരുടെ പങ്ക് ചെയ്യാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു,'' റാറ്റ്ക്ലിഫ് പറഞ്ഞു. ഈ ശ്രമങ്ങളെ ഉദ്ദേശിച്ച ഫലം നല്‍കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപി വീണ്ടും തെരഞ്ഞെടുക്കപ്പെടാതിരിക്കാന്‍ ഇറാന്‍ ലക്ഷ്യമിട്ടുവെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ യ്ക്കപ്പം പത്ര സമ്മേളനത്തില്‍ പങ്കെടുത്ത റാറ്റ്ക്ലിഫ് പറഞ്ഞു.

വോട്ടര്‍മാരെ ഭയപ്പെടുത്തുന്നതിനും സാമൂഹിക അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതിനും പ്രസിഡന്റ് ട്രംപിനെ തകര്‍ക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത വഞ്ചനാപരമായ ഇമെയിലുകള്‍ ഇറാന്‍ അയയ്ക്കുന്നത് ഇതിനകം കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു.

ട്രംപിനെ സഹായിക്കാന്‍ 2016 ലെ പോലെ റഷ്യ ഇടപെടാന്‍ ശ്രമിച്ചതായി യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുമ്പ് പറഞ്ഞിരുന്നു.

വിദേശത്തുള്ള  എതിരാളികള്‍ അരാജകത്വം വിതയ്ക്കാനും വോട്ടര്‍മാരുടെ ഇച്ഛാശക്തി രേഖപ്പെടുത്താനും ശരിയായി റിപ്പോര്‍ട്ടുചെയ്യാനും ഞങ്ങള്‍ ആശ്രയിക്കുന്ന തിരഞ്ഞെടുപ്പ് സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളില്‍ വോട്ടര്‍മാരുടെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ റിപ്പബ്ലിക്കന്‍ ചെയര്‍മാന്‍ മാര്‍ക്കോ റൂബിയോയും പാനലിന്റെ ഉന്നത ഡെമോക്രാറ്റായ മാര്‍ക്ക് വാര്‍ണറും. സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

റാറ്റ്ക്ലിഫും റെയും  നവംബര്‍ 3 ലെ തിരഞ്ഞെടുപ്പിന് വിദേശ ഭീഷണിയുണ്ടെന്ന് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ്, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത് തെരഞ്ഞെടുപ്പിനുശേഷം റെ യെ പുറത്താക്കുന്നതിനെ കുറിച്ച് ട്രംപ് ആലോചിക്കുന്നുവെന്നാണ്.

 തന്റെ 2016 ലെ പ്രചാരണത്തില്‍ പങ്കെടുത്ത ആരെങ്കിലും റഷ്യയുടെ ഇടപെടലില്‍ പങ്കാളികളാണോ എന്ന എഫ്ബിഐയുടെ അന്വേഷണത്തില്‍ ട്രംപ് വിരുദ്ധ പക്ഷപാതം പ്രേരിപ്പിച്ചുവെന്ന പ്രസിഡന്റിന്റെ വാദത്തെ അനുകൂലിക്കാതിരുന്നതിന് ട്രംപ്  റെയെ കുറ്റപ്പെടുത്തിയിരുന്നു.

Other News