കാലിഫോര്‍ണിയയില്‍ വെടിവെപ്പ് നടത്തിയ പ്രതി സ്വയം വെടിവെച്ച് മരിച്ചു


JANUARY 23, 2023, 10:58 AM IST

ലോസ് ഏഞ്ചല്‍സ്:  യുഎസിലെ കാലിഫോര്‍ണിയയില്‍ ചാന്ദ്ര പുതുവത്സരാഘോഷ പരിപാടിക്കിടെ പത്തുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയ പ്രതി സ്വയം വെടിവെച്ച് മരിച്ചതായി പോലീസ്. വെളുത്ത വാനിലുള്ളില്‍ വെച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിവെപ്പിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടാന്‍ ഉപയോഗിച്ച വാന്‍ പോലീസ് തടഞ്ഞപ്പോള്‍ അക്രമി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

ഹുയു കാന്‍ ട്രാന്‍ എന്ന 72 കാരനാണ് ആക്രമണത്തിന് പിന്നില്‍. ലൂസിയാനയിലെ ബാറ്റണ്‍ റോഗില്‍ സ്ഥിതി ചെയ്യുന്ന നിശാ ക്ലബ്ബിലാണ് ആക്രമണമുണ്ടായത്. രാത്രി 10 മണിയോടെയാണ് (യുഎസ് സമയം) ഇവിടെ വെടിവെപ്പ് നടന്നത്. സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് ആളുകള്‍ തടിച്ചുകൂടിയ സാഹചര്യമുണ്ടായിരുന്നു. ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ ഒരു നഗരമാണ് മോണ്ടേറി പാര്‍ക്ക്. ലോസ് ഏഞ്ചല്‍സ് നഗരമധ്യത്തില്‍ നിന്ന് ഏകദേശം 7 മൈല്‍ (11 കിലോമീറ്റര്‍) അകലെയാണ് ഇത്

ചാന്ദ്ര പുതുവത്സരാഘോഷ പരിപാടിക്ക് ശേഷം നടന്ന വെടിവെയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പത്തുപേര്‍ക്കെങ്കിലും പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു.

മോണ്ടേറി പാര്‍ക്ക് ചാന്ദ്ര പുതുവത്സര ആഘോഷത്തിനായി ആയിരക്കണക്കിന് ആളുകളാണ് നഗരത്തിലെത്തിയത്. രാത്രിയുണ്ടായ വെടിവെയ്പ്പിലെ പ്രതി പുരുഷനാണെന്നും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് നേരത്തെ പറഞ്ഞു.

സംഭവത്തിന് ശേഷം നഗരത്തില്‍ വന്‍ പൊലീസ് സന്നാഹമുള്ളതായാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ പ്രചരിക്കുന്നത്. ലോസ് ഏഞ്ചല്‍സിന് ഏകദേശം എട്ട് മൈല്‍ കിഴക്കാണ് സംഭവം.

എന്നാല്‍ വെടിവെയ്പപിന് കാരണമായ സംഭവങ്ങള്‍ക്ക് കാരണം ചാന്ദ്രോത്സവവുമായി ബന്ധമുള്ളതായി തോന്നുന്നില്ലെന്ന് ഒരു പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.  

സമീപത്തെ ഡാന്‍സ് സ്റ്റുഡിയോയില്‍ ഒരു തോക്കുധാരിയെത്തി ഏഷ്യന്‍- അമേരിക്കക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷിയില്‍ നിന്ന് മനസ്സിലായതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. മെഷീന്‍ ഗണ്ണോ സെമി ഓട്ടോമാറ്റിക്ക് തോക്കോ ആണ് അയാളുടെ കൈവശമുണ്ടായിരുന്നത്.

വെടിവെപ്പ് നടന്ന സ്ഥലത്തിന് എതിര്‍വശത്തുള്ള ഒരു റെസ്റ്റോറന്റ് ഉടമയുമായി താന്‍ സംസാരിച്ചതായും മൂന്ന് പേര്‍ റെസ്റ്റോറന്റിലേക്ക് ഓടിക്കയറി വന്നതായി അദ്ദേഹം വിവരിച്ചതായും മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നു. മെഷീന്‍ ഗണ്ണുമായി ഒരാള്‍ ഉള്ളതിനാല്‍ വാതില്‍ പൂട്ടാന്‍ ആളുകള്‍ ഉടമയോട് പറയുകയും ചെയ്തു.

ഏകദേശം പത്ത് മിനിറ്റിനുശേഷം ആരോ ഒരു കാറില്‍ രക്ഷപ്പെട്ടതായും പറഞ്ഞു.

Other News