ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക ആനുകൂല്യം ജൂണ്‍ അഞ്ചു മുതല്‍ അമേരിക്ക റദ്ദാക്കി


JUNE 3, 2019, 3:30 PM IST

വാഷിംഗ്ടണ്‍ ഡി സി: ചൈന, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്കെതിരേ ട്രമ്പ് ഭരണകൂടം പ്രഖ്യാപിച്ച വ്യാപാര യുദ്ധത്തിന്റെ അനുരണനങ്ങള്‍ ഇന്ത്യയെയും ബാധിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഉത്പന്നങ്ങള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക ആനുകൂല്യം ജൂണ്‍ അഞ്ചു മുതല്‍ നിറുത്തലാക്കുകയാണെന്ന് അമേരിക്ക അറിയിച്ചു. ഇന്ത്യന്‍ മാര്‍ക്കറ്റുകള്‍ നീതിപര്‍വകമായി അമേരിക്കയ്ക്കു ലഭ്യമാക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് പ്രസിഡന്റ് ട്രമ്പ് പറഞ്ഞു.
ജനറൈലസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് (ജി.എസ്.പി) പ്രോഗ്രാമിന്റെ കീഴിലുള്ള ആനൂകൂല്യമാമ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. 1974 ല്‍ 120 വികസ്വര രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ സഹായിക്കാന്‍ അമേരിക്ക ആവിഷ്‌കരിച്ച പദ്ധതിയാണിത്. നികുതിര രഹിതമായി അമേരിക്കയിലേക്ക് ഉത്പന്നങ്ങള്‍ അയക്കാനുള്ള ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി 2017 ല്‍ 5.5 ബില്യണ്‍ ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതി അക്കൊല്ലം 83 ബില്യണ്‍ ഡോളറായിരുന്നു.
അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കുന്ന രാജ്യമാമ് ഇന്ത്യ എന്ന് ട്രമ്പ് അടുത്തയിടെ പ്രസ്താവിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി 25 ബില്യണ്‍ ഡോളറാണ്. ചൈനയുമായി 420 ബില്യണ്‍ ഡോളറിന്റെയും, മെക്സ്‌ക്കോയുമായി 75 ബില്യണ്‍ ഡോളറിന്റെയും വ്യാപാര കമ്മിയാണ്  അമേരിക്കയ്ക്കുള്ളത്.

Other News