World News

യുണെറ്റഡ് നേഷന്‍സ്: അര്‍മീനിയ-അസര്‍ബൈജാന്‍ പോരാട്ടം അവസാനിപ്പിക്കാന്‍ യു.എന്‍ ഇടപെടല്‍. ഇരു രാജ്യങ്ങളും ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അഭ്യര്‍ഥിച്ചു. അസര്‍ബൈജാന്‍ പ്രസിഡന്റ് ഇലാം അലിയേവ്, അര്‍മീനിയന്‍ പ്രധാനമന്ത്രി നികോള്‍ പഷ്‌നിയാന്‍ എന്നിവരെ ഫോണില്‍ ബന്ധപ്പെട്ടാണ്...


കൊളംബോ: ശ്രീലങ്കയില്‍ കന്നുകാലി കശാപ്പ് നിരോധിച്ചു. മാംസം ഭക്ഷിക്കുന്നവര്‍ക്കായി ബീഫ് ഇറക്കുമതി ചെയ്ത് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇക്കാര്യം യഥാസമയം നിയമവിധേയമാക്കുമെന്ന് മന്ത്രി കഹേലിയ റാംബുകവെല്ലയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ ആദ്യം തന്നെ കശാപ്പ് നിരോധിക്കാനുള്ള...


കുവൈറ്റ് സിറ്റി :  കുവൈറ്റ് അമീര്‍ ഷെയ്ക്ക് സബാഹ് അല്‍ അഹമദ് അല്‍ ജാബീര്‍ വിടവാങ്ങി. 91 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു. ആധുനിക കുവൈത്തിന്റെ ശില്പികളില്‍ ഒരാളായ അമീര്‍ 40 വര്‍ഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു....


പാരിസ് : യാത്രാ സര്‍ക്കസുകളില്‍ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നതിനും ഡോള്‍ഫിനുകളെയും കൊലയാളി തിമിംഗലങ്ങളെയും മറൈന്‍ പാര്‍ക്കുകളില്‍ തടവില്‍ പാര്‍പ്പിക്കുന്നതിനും രോമ ഫാമുകളില്‍ ജീവികളുടെ രോമം മുറിച്ചെടുക്കുന്നതിനും ഫ്രാന്‍സ് പരിസ്ഥിതി മന്ത്രി വിലക്ക് പ്രഖ്യാപിച്ചു. സാവധാനത്തിലേ വിലക്ക് പ്രാവര്‍ത്തികമാകൂ. കരടികളെയും കടുവകളെയും സിംഹങ്ങളെയും ആനകളെയും...


മാഡ്രിഡ്: മുന്‍ ഐഎംഎഫ് മേധാവി റോഡ്രിഗോ റാറ്റോയും മറ്റ് എല്ലാ പ്രതികളെയും 2011 ലെ സ്പെയിനിന്റെ ബാങ്കിയ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിചാരണയില്‍ കുറ്റവിമുക്തരാക്കി. ബാങ്കിന്റെ സ്റ്റോക്ക് ലിസ്റ്റിംഗിലും ബുക്കുകളിലും ക്രമക്കേട് നടത്തി എന്നാരോപിച്ചായിരുന്നു വിചാരണ. ബാങ്കിന്റെ സ്റ്റോക്ക് ലിസ്റ്റിംഗിന്...


യെരവാന്‍: അര്‍മീനിയയും അസര്‍ബൈജാനും തമ്മില്‍ ഞായറാഴ്ച ആരംഭിച്ച സംഘര്‍ഷം യുദ്ധസമാനമായി തുടരുന്നു. ഇരുഭാഗത്തും വലിയ തോതില്‍ ആളപായം സംഭവിച്ചിട്ടുണ്ട്. 500ലധികം അര്‍മീനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അസര്‍ബൈജാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതായി എ.പി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അര്‍മീനിയന്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ടുകള്‍...


ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നു കോടി പിന്നിട്ടപ്പോള്‍ മരണസംഖ്യ 10 ലക്ഷം കവിഞ്ഞു. ഇതുവരെ 33,391,221 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇവരില്‍ 1,003,534 പേര്‍ മരിച്ചു. 24,691,970 പേര്‍ രോഗമുക്തരായി. നിലവില്‍ 7,695,717 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ലോകത്ത് 250...


ഗ്വാനജുവാറ്റോ :  മധ്യ മെക്‌സിക്കോ സംസ്ഥാനമായ ഗ്വാനജുവാറ്റോയിലെ ബാറില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വെടിവെപ്പില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. ജാരല്‍ ഡെല്‍ പ്രോഗ്രെസോ പട്ടണത്തിനടുത്തുള്ള ഒരു ബാറില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയതായി സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഈ പ്രദേശം...


ന്യൂയോര്‍ക്ക് : ലോകത്താകെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു. ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങളുമായി ശാസ്ത്രലോകം മുന്നോട്ടുപോകുമ്പോളും രോഗ വ്യാപനവും മരണക്കണക്കും വര്‍ധിക്കുകയാണ്.  ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം പിന്നിട്ടു. ഇതുവരെ 33,298,939...


വിഘടനവാദ പ്രദേശമായ നാഗൊര്‍നോ-കറാബാക്കിനെച്ചൊല്ലി അര്‍മേനിയന്‍, അസര്‍ബൈജാനി സേനകള്‍ തമ്മില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ ഇരുഭാഗത്തുമുള്ള 16 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ് പറഞ്ഞു.രണ്ട് അസര്‍ബൈജാനി ഹെലികോപ്റ്ററുകള്‍ വെടിവെച്ചിട്ടതായും മൂന്ന് അസര്‍ബൈജാനി ടാങ്കുകള്‍ പീരങ്കി ആക്രമണത്തില്‍ തകര്‍ത്തെന്നും അര്‍മേനിയ...Latest News

Kerala News