സൂറിച്ച്: 2034ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആതിഥേയത്വം സൗദി അറേബ്യയാണെന്ന് ഫിഫ സ്ഥിരീകരിച്ചു. മത്സര നടത്തിപ്പിന് എതിരാളികളില്ലാതെയാണ് 200ലധികം ഫിഫ അംഗ ഫെഡറേഷനുകളുടെ കരഘോഷത്തിനിടെയാണ് സൗദി അറേബ്യയെ വേദിയായി പ്രഖ്യാപിച്ചത്.
2030 ലോകകപ്പിന് സ്പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുക. അതോടൊപ്പം നൂറാം വാര്‍ഷികം കൂടിയായ 2030 ലോകകപ്പ് മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായി ആറ് വ്യത്യസ്ത രാജ്യങ്ങളില്‍ അരങ്ങേറും. 1930ലെ ആദ്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഉറുഗ്വേയുടെ നൂറാം വാര്‍ഷികമാണിത്.
2027ലെ എ എഫ് സി ഏഷ്യന്‍ കപ്പിനും 2034ലെ ഏഷ്യന്‍ ഗെയിംസിനും സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. 2026ല്‍ യു എസ് എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലാണ് ഫിഫ ലോകകപ്പ് ഫുട്ബാള്‍ അരങ്ങേറുന്നത്.
104 മത്സരങ്ങള്‍ക്കായി 15 സ്റ്റേഡിയങ്ങളാണ് സൗദി ഒരുക്കുന്നത്. അതോടൊപ്പം ഹോട്ടലുകളും ഗതാഗത ശൃംഖലകളും നിര്‍മിക്കാനും നവീകരിക്കാനും സഹായിക്കുന്നതിന് ആവശ്യമായ സൗദി തൊഴില്‍ നിയമങ്ങളും തൊഴിലാളികളോടുള്ള രീതികളിലും സൗദി മാറ്റത്തിന് തുടക്കമിടും.
സാങ്കല്‍പ്പിക ഫ്യൂച്ചറിസ്റ്റിക് നഗരമായ നിയമില്‍ നിലത്തു നിന്നും 350 മീറ്റര്‍ ഉയരത്തിലും റിയാദിന് സമീപം 200 മീറ്റര്‍ പാറക്കെട്ടിന് മുകളിലും സൗദി സ്റ്റേഡിയങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
സൗദി അറേബ്യ സമര്‍പ്പിച്ച ഫയലിന് 500ല്‍ 419.8 റേറ്റിംഗാണ് ഫിഫ നല്‍കിയത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗാണിത്. നാം ഒരുമിച്ചു വളരുന്നു എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ലോകകപ്പ് ആതിഥേയത്വത്തിനുള്ള ഫയല്‍ സൗദി അറേബ്യ സമര്‍പ്പിച്ചത്.
പുനരുപയോഗത്തിനുള്ള ഊര്‍ജ്ജം മുതല്‍ പുനരുപയോഗ നിര്‍മാണ സാമഗ്രികള്‍ വരെ സ്‌റ്റേഡിയം രൂപകല്‍പ്പനയിലുണ്ട്. റിയാദ്, ജിദ്ദ, അല്‍കോബാര്‍, അബഹ, നിയോം എന്നിവിടങ്ങളിലാണ് 15 സ്‌റ്റേഡിയങ്ങല്‍ സൗദി അറേബ്യ ഒരുക്കുന്നത്.
ഫിഫ ലോകകപ്പ് സംഘടിപ്പിക്കുന്ന നാലാമത്തെ രാജ്യമായി സൗദി അറേബ്യ മാറം. 2002ല്‍ ജപ്പാനും ദക്ഷിണ കൊറിയയും സംയുക്തമായും 2022ല്‍ ഖത്തറുമാണ് ഇതിനകം ലോകകപ്പിന് ആതിഥ്യം വഹിച്ച ഏഷ്യന്‍ രാജ്യങ്ങള്‍.