കാലിഫോര്‍ണിയയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വന്‍ ഭൂചലനം; ആളപായമില്ല, കെട്ടിടങ്ങള്‍ക്ക് നാശം


JULY 6, 2019, 1:03 PM IST

കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ വന്‍ ഭൂചലനം. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് കാലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം സംഭവിച്ചത്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയും യൂറോപ്യന്‍ ഭൂചലന മോണിറ്ററും റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തി.

ഒരു ദിവസം മുന്‍പ് 25 വര്‍ഷത്തിനിടെ നടന്ന ഏറ്റവും വലിയ ഭൂചലനം(പരിധി 6.4) ഇവിടെ രേഖപ്പെടുത്തിയിരുന്നു. 

ഭൂചലനത്തില്‍ ആളപായമുണ്ടായില്ലെങ്കിലും കെട്ടിടങ്ങള്‍ക്ക് വന്‍ നാശം സംഭവിച്ചു.