പറക്കുന്നതിനിടയില്‍ വിമാനം അതിശക്തമായ കുലുങ്ങി; 37 യാത്രികര്‍ക്കു പരുക്കേറ്റു


JULY 12, 2019, 3:20 PM IST

വാന്‍കൂവര്‍: പറന്നുയര്‍ന്ന ഉടന്‍ വിമാനം അതിശക്തമായ കുലുങ്ങിയതിനെ തുടര്‍ന്ന് 37 യാത്രികര്‍ക്കു പരുക്കേറ്റു.

വ്യാഴാഴ്ച വാന്‍കൂവറില്‍നിന്നു പറന്നുയര്‍ന്ന എയര്‍ കാനഡ വിമാനമാണ് യാത്രക്കാരെ പരിഭ്രാന്തരാക്കിയത്.കുലുക്കത്തെ തുടര്‍ന്ന് ഹൊനോലുലു വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി.

സീറ്റ് ബെല്‍റ്റ് ഇടാതിരുന്നവര്‍ക്കാണു പരുക്കേറ്റത്. 9 പേരുടെ പരുക്ക് ഗുരുതരമാണ്. 269 യാത്രക്കാരും 15 ജീവനക്കാരുമാണു വിമാനത്തില്‍ ഉണ്ടായിരുന്നത്.

36,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് വിമാനത്തില്‍ അതിശക്തമായ കുലുക്കം അനുഭവപ്പെട്ടത്. 'വിമാനം അതിശക്തമായി കുലുങ്ങി. ആളുകള്‍ പറക്കുകയായിരുന്നു. മുകളില്‍ വച്ചിരുന്ന എല്ലാ സാധനങ്ങളും തഴേക്കു വീണു. നിരവധി പേര്‍ക്കു മേല്‍ത്തട്ടില്‍ ഇടിച്ചു പരുക്കേറ്റു. എല്ലാവരും കരയുകയായിരുന്നു'. വിമാനത്തിലെ യാത്രക്കാരനായ മിഷേല്‍ ബെയ്ലി പറഞ്ഞു..

ഹൊനോലുലുവില്‍ ഡോക്ടര്‍മാരെത്തി യാത്രികരെ പരിശോധിച്ചതായി എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.