ബോംബുനിര്‍മാണ പരിശീലനത്തിനിടെ സ്‌ഫോടനം; 30 ഭീകരര്‍ കൊല്ലപ്പെട്ടു


FEBRUARY 18, 2021, 5:30 AM IST

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ബോംബു നിര്‍മാണം പഠിപ്പിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 30 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ബാല്‍ക് പ്രവിശ്യയിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്.

ആറ് വിദേശികളുള്‍പ്പടെ 30 പേര്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാന്‍ നാഷണല്‍ ആര്‍മി അറിയിച്ചു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട വിദേശികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് അഫ്ഗാന്‍ സൈന്യം അറിയിച്ചു.

ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ചിതറിപോയെന്ന് സൈന്യം വ്യക്തമാക്കി. ബോംബുകളും മൈനുകളും നിര്‍മ്മിക്കാനായി വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം, താലിബാനും സര്‍ക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് അഫ്ഗാനിലെ സംഘര്‍ഷങ്ങളില്‍ അയവു വന്നിട്ടുണ്ട്.

Other News