ഡമസ്‌കസ് : സിറിയയിലെ സുവൈദയിൽ മതന്യൂനപക്ഷ വിഭാഗമായ ദുറൂസികളും ബദവി ഗോത്രവും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. രണ്ടുതവണ വെടിനിർത്തൽ പ്രഖ്യാപിക്കുകയും വ്യാഴാഴ്ച മേഖലയിൽനിന്ന് സിറിയൻ സൈന്യത്തെ പിൻവലിച്ചുതുടങ്ങുകയും ചെയ്‌തെങ്കിലും വെള്ളിയാഴ്ച കനത്ത ഏറ്റുമുട്ടൽ നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
പുതിയ സാഹചര്യത്തിൽ ക്രമസമാധാന പാലനത്തിന് സൈന്യത്തെ പുനർവിന്യസിക്കും. ദുറൂസികളെ സംരക്ഷിക്കാനെന്ന പേരിൽ ഇസ്രായേൽ കഴിഞ്ഞ ദിവസം സിറിയൻ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് വ്യോമാക്രമണം നടത്തിയിരുന്നു. യു.എസ്, തുർക്കിയ, അറബ് രാജ്യങ്ങൾ എന്നിവയുടെ മധ്യസ്ഥതയിലാണ് വെടി നിർത്തലിന് ധാരണയായത്.
വെടിനിർത്തൽ ധാരണ പൊളിഞ്ഞു ; സിറിയയിൽ വീണ്ടും ഏറ്റുമുട്ടൽ
