സമ്പദ് വ്യവസ്ഥ തിരികെ പിടിക്കാന്‍ യു കെ; ലണ്ടന്‍ നഗരം ഇനി പഴയതുപോലെയായിരിക്കില്ല


JULY 5, 2020, 8:27 AM IST

ലണ്ടന്‍: രണ്ടുനൂറ്റാണ്ടു പഴക്കമുള്ള നഗരത്തിന് ഇനി അനുഭവിക്കാനൊന്നും ബാക്കിയുണ്ടാവില്ല. ലോകപ്രശസ്ത മഹാനഗരം കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ലോകത്തെ വിറപ്പിച്ച പകര്‍ച്ചപ്പനിയും മിന്നലാക്രമണങ്ങളും സാമ്പത്തിക മാന്ദ്യമങ്ങളുമെല്ലാം നേരില്‍ ദര്‍ശിച്ചിട്ടുണ്ട്. 

കൊറോണ വൈറസിന്റെ ഭീകരാക്രമണത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് തലസ്ഥാനം. ലോകത്തിലെ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നിനെയാണ് കൊറോണ വെര്‍ച്വല്‍ പ്രേതനഗരമാക്കിയത്. ദശലക്ഷക്കണക്കിന് ജനങ്ങള്‍ നഗരകേന്ദ്രത്തില്‍ നിന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിന്നും പുറത്തേക്കാവുകയും വ്യാപാര വാണിജ്യ പ്രവരത്തനങ്ങള്‍ അവസാനിക്കുകയും ചെയ്തു. ആറു മാസം മുമ്പ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള പരേഡിന് അഞ്ച് ലക്ഷത്തോളം പേര്‍ പിക്കാഡിലി സര്‍ക്കസിന് ചുറ്റുമുള്ള പ്രദേശത്തേക്കെത്തിയപ്പോള്‍ ഏറ്റവും തിരക്കേറിയ റസ്‌റ്റോറന്റില്‍ ടേബിളിന് കാത്തിരിക്കേണ്ടി വന്നത് ഒന്നര മണിക്കൂറിലേറെയായിരുന്നുവെന്ന് അനുഭവസ്ഥര്‍ ഓര്‍ക്കുന്നു. എന്നാല്‍ ഒറ്റ രാത്രികൊണ്ട് കടകള്‍ അടക്കുകയും വിനോദ സഞ്ചാരികള്‍ അപ്രത്യക്ഷരാവുകയും ഓഫിസുകളും തെരുവുകളും ശൂന്യമാവുകയും നഗരത്തിലെ ഒന്‍പത് ദശലക്ഷത്തിലേറെ പേര്‍ വീടുകളുടെ നാലുചുവരുകള്‍ക്കുള്ളിലേക്ക് ഒതുങ്ങുകയും ചെയ്തു. 

ഫെബ്രുവരിയില്‍ 106 ദശലക്ഷം പേരാണ് ഭൂഗര്‍ഭ യാത്ര നടത്തിയതെങ്കില്‍ മാര്‍ച്ചില്‍ അത് 43 ശതമാനം താഴേക്ക് പോയി. ഏപ്രിലിലാകട്ടെ യാത്രക്കാരുടെ എണ്ണം 5.7 ദശലക്ഷത്തിലേക്കാണ് കുറഞ്ഞത്. സാമൂഹ്യ അകലം പാലിക്കല്‍ നിയമം പ്രാവര്‍ത്തികമാക്കിയാല്‍ ഭൂഗര്‍ഭ യാത്രയുടെ സാധാരണ ട്രാഫിക്കിന്റെ 15 ശതമാനം മാത്രമാണ് കൈകാര്യം ചെയ്യാന്‍ സാധിക്കുകയെന്നാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറയുന്നത്. 

ലോക്ക്ഡൗണില്‍ ലണ്ടന്റെ സാമ്പത്തിക വീഴ്ച ഭീകരമായിരുന്നു. ഈ വര്‍ഷം ഏകദേശം 17 ശതമാനം ചുരുങ്ങുമെന്നാണ് സിറ്റി ഗവണ്‍മെന്റ് കണക്കാക്കുന്നത്. യു കെ മൊത്തത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്ന 14 ശതമാനം ഇടിവിനേക്കാള്‍ കൂടുതലാണിത്. 

ഉത്പാദനം, നിര്‍മാണം, ചില്ലറ വില്‍പ്പന, താമസം, ഭക്ഷ്യസേവനങ്ങള്‍ തുടങ്ങിയവ ഏറ്റവും കൂടുതല്‍ ബാധിച്ച ലണ്ടനിലെ കമ്പനികള്‍ ഏഴ് ശതമാനം തൊഴിലാളികളെയെങ്കിലും ഒഴിവാക്കുമെന്നാണ് കരുതുന്നത്. ഒഴിവാക്കപ്പെടുന്ന ഏഴു ശതമാനമെന്നാല്‍ 4,60,000 ജോലിക്കാരായിരിക്കും. നഷ്ടപ്പെടുന്ന തൊഴില്‍ മേഖല 2022 വരെയെങ്കിലും വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയുമില്ല. 

പൊതുഗതാഗതം ഉള്‍പ്പെടെ തടസ്സപ്പെടുകയും കോവിഡ് വാക്‌സിന് ഫലത്തിലെത്താന്‍ മാസങ്ങളാകുമെന്നതും ജീവിതം തിരികെ പിടിക്കാനുള്ള ശ്രമങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുന്നുണ്ട്ത. റിയല്‍ എസ്റ്റേറ്റ്, ധനകാര്യം, കല, ഹോസ്പിറ്റാലിറ്റി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളെല്ലാം പുനരുജ്ജീവനത്തിനുള്ള ശ്രമങ്ങളിലാണുള്ളത്. അതിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് പബ്ബുകളും റസ്‌റ്റോറന്റുകളും ഹെയര്‍ സലൂണുകളും തുറക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.

Other News