ചുംബിക്കുന്നതിനിടെ പാലത്തില്‍ നിന്നും വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം-വീഡിയോ


AUGUST 7, 2019, 3:30 PM IST

ചുംബിക്കുന്നതിനിടെ നിലതെറ്റി പാലത്തില്‍ നിന്നും ദമ്പതികള്‍ വീഴുന്ന വീഡിയോ വൈറലായി. പെറുവിലാണ് സംഭവം.നൈറ്റ് ഔട്ടിങ്ങിന് പോയ മെയ്ബത്ത് -ഹെക്റ്റര്‍ ദമ്പതികളാണ് ചുംബിക്കുന്നതിനിയില്‍ ദാരുണമായി കൊല്ലപ്പെട്ടതെന്ന് പെറുവിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  രാത്രി ഒരുമണിക്കായിരുന്നു ദുരന്തം.

നൈറ്റ് ക്ലബില്‍ നിന്ന് തിരിച്ചു വീട്ടിലേയ്ക്ക് പോകുന്ന വഴി വീടിന് സമീപത്തുള്ള പാലത്തില്‍ വണ്ടി നിര്‍ത്തി ഇരുവരും ചുംബിക്കുകയായിരുന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പ്രകാരം പാലത്തിന്റെ കൈവരിയില്‍ മെയ്ബത്ത് ഇരിക്കുകയാണ്. തുടര്‍ന്ന് ഹെക്ടര്‍  ചുംബിക്കാനൊരുങ്ങവെ ഇരുവരും നിലതെറ്റി താഴേയ്ക്ക് പതിക്കുന്നു.

ചുംബിക്കുമ്പോള്‍ ഹെക്റ്ററിനെ കാലുകള്‍ കൊണ്ട് ചുറ്റിപ്പിടിക്കുന്നതിനിടയില്‍ മെയ്ബത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് അവര്‍ പിറകോട്ട് മറിഞ്ഞു. ഇതോടെ ഹെക്റ്ററിന്റെ കാലുകള്‍ നിലത്തു നിന്ന് ഉയരുകയും ഇരുവരും പാലത്തില്‍ നിന്ന് 50 അടി താഴ്ചയിലേയ്ക്ക് വീഴുകയുമായിരുന്നു. മെയ്ബത്ത് സംഭവ സ്ഥലത്തു വച്ചും ഹെക്ടര്‍ ആശുപത്രിയിലേയ്ക്ക്ുള്ള യാത്രയ്ക്കിടയിലുമാണ് മരിച്ചത്.ഞെട്ടലോടെയാണ് പലരും ഈ വീഡിയോ കണ്ടത്.

Other News