എറ്റ്നയിൽ നിന്ന് ലാവ പ്രവാഹം; ഇറ്റലിയിൽ രണ്ട് വിമാനത്താവളങ്ങൾ അടച്ചു


JULY 21, 2019, 6:45 AM IST

റോം: ഇറ്റലിയിലെ എറ്റ്ന അഗ്നിപർവ്വതത്തിൽ നിന്ന് ലാവ പ്രവാഹം ശക്തമായതിനെത്തുടർന്ന് രാജ്യത്തെ  രണ്ട് വിമാനത്താവളങ്ങൾ അടച്ചു.കാറ്റാനിയയിലെ വിമാനത്താവളങ്ങളാണ് അടച്ചത്. 

സിസിലി നഗരത്തിൽ സ്ഥിതി ചെയ്യുന്ന എറ്റ്ന യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതമാണ്.അഗ്നിപർവ്വതത്തിൽ നിന്നു ചാരവും പൊടിപടലവും അന്തരീക്ഷത്തിൽ നിറഞ്ഞതോടെയാണ്  സിസിലിയിലെ രണ്ടാമത്തെ വലിയ പട്ടണമായ കാറ്റാനിയയിൽ വിമാനത്താവളങ്ങൾ അടച്ചത്. 

ജൂണിലും ഡിസംബറിലും ഇപ്പോഴത്തേതിന് സമാനമായ നിലയിൽ അഗ്നിപർവ്വതത്തിൽ നിന്ന് ലാവ പ്രവാഹം ഉണ്ടായിരുന്നു.

Other News