ഇ​വോ മൊ​റ​ലി​സ്​ മെ​ക്​​സി​കോ​യി​ല്‍ അ​ഭ​യം തേ​ടി  


NOVEMBER 13, 2019, 12:44 AM IST

സു​ക്ര: പ്ര​തി​പ​ക്ഷ​പ്ര​ക്ഷോ​ഭ​ത്തെ തു​ട​ര്‍​ന്ന്​ രാ​ജി​വെ​ക്കേ​ണ്ടി​വ​ന്ന ബൊ​ളീ​വി​യ​ന്‍  പ്ര​സി​ഡ​ന്‍​റ്​ ഇ​വോ മൊ​റ​ലി​സ്​ മെ​ക്​​സി​കോ​യി​ല്‍ രാ​ഷ്​​ട്രീ​യ അ​ഭ​യം തേ​ടി. രാ​ജ്യം​വി​ടു​ന്ന​തി​ല്‍ ക​ടു​ത്ത വേ​ദ​ന​യു​ണ്ട്. രാ​ജ്യ​ത്തെ സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ക്കു​ക​യാ​ണ്. രാ​ഷ്​​ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ്​ പ​ലാ​യ​ന​മെ​ന്നും പൂ​ര്‍​വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചു​വ​രു​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ്​ ചെ​യ്​​തു.

പ്ര​തി​ഷേ​ധ​ക്കാ​ര്‍ തന്റെ ര​ണ്ടു വീ​ടു​ക​ളും ആ​ക്ര​മി​ച്ച​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സൈ​നി​ക​വി​മാ​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍​റ്​ രാ​ജ്യം​വി​ട്ട​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി മാഴ്​സലോ എബ്രാദ്​ സ്ഥി​രീ​ക​രി​ച്ചു. ഒ​ക്​​ടോ​ബ​റി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്ര​മേ​ക്ക​ടു ന​ട​ത്തി​യാ​ണ് ഇ​വോ മൊ​റ​ലി​സ്​ അ​ധി​കാ​രം നി​ല​നി​ര്‍​ത്തി​യ​തെ​ന്നാ​രോ​പി​ച്ച്‌​ വ​ല​തു​പ​ക്ഷ പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ള്‍ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ ബൊ​ളീ​വി​യ പ്ര​ക്ഷു​ബ്​​ധ​മാ​യ​ത്.

ഇ​ട​തു​പ​ക്ഷ​ക്കാ​രാ​യ മൊ​റ​ലി​സ്​ അ​നു​കൂ​ലി​ക​ളും പ്ര​ക്ഷോ​ഭ​ക​രും പ​ല​യി​ട​ത്തും ഏ​റ്റു​മു​ട്ടി. തു​ട​ര്‍​ന്ന്​ സൈ​ന്യം പി​ന്തു​ണ പി​ന്‍​വ​ലി​ച്ച​തോ​ടെ ​മൊ​റ​ലി​സി​ന്​ രാ​ജി​വെ​ക്കേ​ണ്ടി​വ​ന്നു. തുടര്‍ന്ന്​ ജീ​നി​യ​ന്‍ അ​നെ​സ് ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍​റാ​യി സ്ഥാ​ന​മേ​റ്റു.

Other News