51.94 ലക്ഷം കോവിഡ് ബാധിതര്‍; ചികിത്സയിലുള്ളവര്‍ 27.78 ലക്ഷം, മരണം 3.34 ലക്ഷം


MAY 22, 2020, 9:07 AM IST

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 51,94,210 ആയി. രോഗബാധിതരായി 3,34,621 പേരാണ് ഇതുവരെ മരിച്ചത്. 20,80,966 പേര്‍ രോഗത്തെ അതിജീവിച്ചപ്പോള്‍ 27,78,623 രോഗികള്‍ ചികിത്സയിലാണ്. ഇവരില്‍ 45,620 പേര്‍ ഗുരുതരാവസ്ഥയിലാണ്.  

രോഗബാധയിലും മരണസംഖ്യയിലും അമേരിക്കയാണ് മുന്നില്‍. 16,20,902 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 96,354 പേര്‍ മരിച്ചു. 3,82,169 പേര്‍ രോഗത്തെ അതിജീവിച്ചു.

റഷ്യയില്‍ ഇതുവരെ 3,17,554 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,099. ഇതുവരെ 92,681 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

അമേരിക്ക കഴിഞ്ഞാല്‍ പ്രതിദിന രോഗബാധ കൂടുതലുള്ള ബ്രസീല്‍ ആകെ രോഗബാധിതരുടെ കാര്യത്തില്‍ അമേരിക്കക്കും റഷ്യക്കും പിന്നില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇതുവരെ 3,10,921 രോഗബാധിതരില്‍ 20,082 പേര്‍ മരിച്ചു. 1,25,960 പേര്‍ രോഗത്തെ അതിജീവിച്ചു.

സ്പെയിനില്‍ രോഗംബാധിച്ചവരുടെ എണ്ണം 2,80,117. ആകെ മരണം 27,940. ചികിത്സയെത്തുടര്‍ന്ന് 196,958 പേര്‍ ആശുപത്രി വിട്ടു.

യു.കെയില്‍ രോഗവ്യാപനത്തേക്കാള്‍ ആശങ്കപ്പെടുത്തുന്നത് ഉയരുന്ന മരണനിരക്കാണ്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിച്ചത് യു.കെയിലാണ്. 36,042 പേരാണ് ഇതുവരെ മരിച്ചത്. 2,50,908 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇറ്റലിയില്‍ ആകെ 2,28,006 രോഗ ബാധിതരില്‍ 32,486 പേര്‍ മരിച്ചു. 1,34,560 പേരാണ് രോഗത്തെ അതിജീവിച്ചത്. ഫ്രാന്‍സില്‍ രോഗബാധിതര്‍ 1,81,826. മരണം 28,215. രോഗം ഭേദമായവര്‍ 63,858. ജര്‍മനിയില്‍ രോഗം ബാധിച്ചവര്‍ 1,79,021. മരണം 8,309. രോഗം ഭേദമായവര്‍ 1,58,000. തുര്‍ക്കിയില്‍ ആകെ രോഗബാധിതര്‍ 1,53,548. മരണം 4,249. ആശുപത്രി വിട്ടവര്‍ 1,14,990. ഇറാനില്‍ 1,29,341 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 7,249 പേര്‍ മരിച്ചു. 1,00,564 പേര്‍ രോഗത്തെ അതിജീവിച്ചു. ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,226 ആയി. 3,584 പേരാണ് ഇതുവരെ മരിച്ചത്. 

പെറുവില്‍ ഇതുവരെ 1,08,769 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 3,148 പേര്‍ മരിച്ചു. ഇതുവരെ 43,587 പേരാണ് മരണത്തെ അതിജീവിച്ചത്. ചൈനയില്‍ 82,971 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4,634 പേര്‍ മരിച്ചു. 78,255 പേര്‍ രോഗത്തെ അതിജീവിച്ചു. 82 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. കാനഡയില്‍ രോഗം ബാധിച്ച 81,324 പേരില്‍ 6,152 പേര്‍ മരിച്ചു. ഇതുവരെ 41,715 പേരാണ് രോഗത്തെ അതിജീവിച്ചത്. 

സൗദി അറേബ്യയില്‍ രോഗ ബാധിതര്‍ 65,077. മരണം 351. മെക്‌സിക്കോ (59,567 -6,510), ചിലി (57,581 -589), ബെല്‍ജിയം (56,235 -9,186), പാകിസ്താന്‍ (48,091 -1,017), നെതര്‍ലന്‍ഡ്സ് (44,700 -5,775), ഖത്തര്‍ (38,651 -17), ഇക്വഡോര്‍ (35,306 -2,939), ബെലാറസ് (33,371 -185), സ്വീഡന്‍ (32,172 -3,871), സ്വിറ്റ്സര്‍ലന്‍ഡ് (30,694 -1,898), പോര്‍ച്ചുഗല്‍ (29,912 -1,277), സിംഗപ്പൂര്‍ (29,812 -23), ബംഗ്ലാദേശ് (28,511 -408), യു.എ.ഇ (26,898 -237), അയര്‍ലന്‍ഡ് (24,391 -1,583), ഇന്‍ഡോനേഷ്യ (20,162 -1,278), പോളണ്ട് (20,143 -972) എന്നിങ്ങനെ തുടരുന്ന പട്ടികയില്‍ മറ്റു രാജ്യങ്ങളില്‍ 20,000 താഴെയാണ് രോഗം ബാധിച്ചവരുടെ എണ്ണം.

Other News