ട്രംപിന്റെ മാപ്പിന് പിന്നാലെ തിരിച്ചടി; മുന്‍ ഹോണ്ടുറാസ് പ്രസിഡന്റ് ഹെര്‍നാനഡസിനെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട്

ട്രംപിന്റെ മാപ്പിന് പിന്നാലെ തിരിച്ചടി; മുന്‍ ഹോണ്ടുറാസ് പ്രസിഡന്റ് ഹെര്‍നാനഡസിനെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട്


മയക്കുമരുന്ന് കടത്ത് കേസില്‍ അമേരിക്കയില്‍ 45 വര്‍ഷം തടവ് അനുഭവിച്ച ശേഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മാപ്പിനെ തുടര്‍ന്ന് ജയില്‍ മോചിതനായ മുന്‍ ഹോണ്ടുറാസ് പ്രസിഡന്റ് ഹുവാന്‍ ഓര്‍ലാണ്ടോ ഹെര്‍നാനഡസിനെതിരെ അന്താരാഷ്ട്ര അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ച് ഹോണ്ടുറാസ്. 

രാജ്യത്തെ അറ്റോര്‍ണി ജനറല്‍ ജോഹല്‍ ആന്റോണിയോ സെലയയാണ് ഹെര്‍നാനഡസിനെ പിടികൂടാന്‍ അന്താരാഷ്ട്ര തലത്തില്‍ നടപടി ആരംഭിച്ചതായി അറിയിച്ചത്. 

ട്രംപിന്റെ മാപ്പ് മൂലം ഹെര്‍നാനഡസ് മോചിതനായെങ്കിലും, ഹോണ്ടുറാസിലെ നിയമ നടപടികള്‍ക്ക് അത് ബാധകമല്ലെന്ന നിലപാടിലാണ് ഭരണകൂടം. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട ഗുരുതര കുറ്റങ്ങള്‍ കണക്കിലെടുത്താണ് പുതിയ നീക്കം. ഒരു രാജ്യത്തിന്റെ ഭരണകൂട മാപ്പിനും മറ്റൊരു രാജ്യത്തിന്റെ നീതിപ്രക്രിയയ്ക്കുമിടയിലെ സങ്കീര്‍ണ്ണതകളാണ് ഈ സംഭവം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുന്നത്.