ടോക്യോ: ജപ്പാനിലെ ക്യോട്ടോ നഗരത്തില്‍ ആനിമേഷന്‍ സ്റ്റുഡിയോയ്ക്ക് അക്രമി തീയിട്ടു. സംഭവത്തില്‍ 13 പേര് മരിച്ചതായാണ് വിവരം. 36ലധികം പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.സംഭവത്തോട് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പെട്രോള്‍ ക്യാനുമായി എത്തിയ ഒരാളാണ് സ്റ്റൂഡിയോയ്ക്ക് തീയിട്ടതെന്നാണ് വിവരം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.