കീവിന് നേരെ റഷ്യയുടെ ആക്രമണം; ഹൈപ്പർസോണിക് മിസൈൽ പ്രയോ​ഗിച്ചതായി യുക്രെയ്ൻ

കീവിന് നേരെ റഷ്യയുടെ ആക്രമണം; ഹൈപ്പർസോണിക് മിസൈൽ പ്രയോ​ഗിച്ചതായി യുക്രെയ്ൻ


കീവ്: യുക്രെയ്ൻ ആസ്ഥാനമായ കീവിനും പരിസര പ്രദേശങ്ങൾക്കും നേരെ റഷ്യ അതിശക്തമായ മിസൈൽ- ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ. റഷ്യ തങ്ങളുടെ അത്യാധുനീക ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ മൂന്നാമത്തെ തവണ പ്രയോ​ഗിച്ചു. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 

കീവ് മേഖലയിലെ ബില സെർക്വ ന​ഗരത്തിലാണ് റഷ്യയുടെ ഒരേഷ്നിക് സൂപ്പർസോണിക് മിസൈൽ പതിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദ്മിൽ സെലൻസ്കി അറിയിച്ചു. ഞായറാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ആക്രമണത്തിൽ 600 ഡ്രോണുകളും 90 മിസൈലുകളും പ്രയോ​ഗിച്ചു. ഇതിൽ 36 എണ്ണം ബാലിസ്റ്റിക് മിസൈലുകളായിരുന്നു. ഭൂരിഭാ​ഗം ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കാനായെങ്കിലും ബാലിസ്റ്റിക് മിസൈൽ വലിയ നാശനഷ്ടമുണ്ടാക്കിയതായി സെലൻസ്കി വ്യക്തമാക്കി.