ചൊ​വ്വ​യി​ല്‍ ജീ​വ​ന്റെ മു​ദ്ര​യായ ധാ​തു​പ​ദാ​ര്‍​ഥം കണ്ടെത്തിയെന്ന് നാസ


NOVEMBER 14, 2019, 1:53 AM IST

 ന്യൂ​യോ​ര്‍​ക്​: ജീ​വ​​​ന്റെ രാ​സ​ക​ണ​ങ്ങ​ളി​ലേ​ക്ക്​ സൂ​ച​ന ന​ല്‍​കു​ന്ന ധാ​തു​പ​ദാ​ര്‍​ഥം ചൊ​വ്വ​യി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി നാ​സ. നാ​സ​യു​ടെ 'മാ​ര്‍​സ്​ റെ​ക്കോ​നെ​യ്​​സ​ന്‍​സ്​ ഓ​ര്‍​ബി​റ്റ​ര്‍' ഉ​പ​യോ​ഗി​ച്ചാ​ണ്​ ഗ​വേ​ഷ​ക​ര്‍ സി​ലി​ക്ക​യു​ടെ സം​യു​ക്​​തം​ ക​ണ്ടെ​ത്തി​യ​ത്​.

ജി​യോ​ഫി​സി​ക്ക​ല്‍ റി​സ​ര്‍​ച്​ ലെ​റ്റേ​ര്‍​സ്​ എ​ന്ന ജേ​ണ​ലി​ൽ ഇ​തു​​സം​ബ​ന്ധി​ച്ച പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചിട്ടുണ്ട്.അ​തി​പ്രാ​ചീ​ന കാ​ല​ത്തെ ന​ദി​ക​ളി​ലും ത​ടാ​ക​ങ്ങ​ളി​ലും രൂ​പം​കൊ​ണ്ട​തെ​ന്ന്​ ക​രു​തു​ന്ന ഡെ​ല്‍​റ്റ​യി​ലാ​ണ്​ ഈ ​ധാ​തു​പ​ദാ​ര്‍​ഥം കാ​ണ​പ്പെ​ടു​ക​യെ​ന്ന്​ പ​റ​യു​ന്നു.

ഭൂ​മി​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ കാ​ണപ്പെട്ട  ഡെ​ല്‍​റ്റ​ക​ളി​ല്‍ ജീ​വ​​ന്റെ മു​ദ്ര​ക​ള്‍ സൂ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യി ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു.

Other News