മോസ്‌കോ: തുര്‍ക്കിയില്‍ യുക്രെയ്‌നുമായി സമാധാന കരാര്‍ ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യന്‍ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യ- യുക്രെയ്ന്‍ യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടക്കാനിരിക്കെയാണ് പുതിയ സാഹചര്യം ഉയര്‍ന്നത്.
ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ജൂലായ് മാസത്തിലാണ് അവസാനമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ പ്രസ്തുത ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല.
തുര്‍ക്കി ഉദ്യോഗസ്ഥര്‍ പല തവണ മോസ്‌കോയും കീവും തമ്മിലുള്ള സംവാദം പുന:രാരംഭിക്കാന്‍ ആഹ്വാനം ചെയ്തതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സി ഐ എസ് രാജ്യങ്ങളുമായി ബന്ധപ്പെട്ട രണ്ടാം വിഭാഗം ഡയറക്ടര്‍ അലക്‌സെയ് പൊളിഷ്ചുക്ക് അറിയിച്ചു. റഷ്യന്‍ സംഘം ഇതിനായി സന്നദ്ധമാണെന്നും ഇപ്പോള്‍ പന്ത് യുക്രെയ്‌നിന്റെ ഭാഗത്താണെന്നും അലക്‌സെയ് പൊളിഷ്ചുക്ക് പറഞ്ഞു.
യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ജൂലൈയില്‍ നടന്ന ചര്‍ച്ചകളില്‍ ഓഗസ്റ്റില്‍ തുര്‍ക്കിയില്‍ ഉച്ചകോടി സംഘടിപ്പിക്കണമെന്ന് യുക്രെയ്ന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മോസ്‌കോയുടെ നിലപാട് പുടിന്‍ യുക്രെയ്ന്‍ പ്രസിഡന്റിനെ കാണുന്നത് റഷ്യന്‍ മണ്ണിലായിരിക്കണമെന്നതായിരുന്നു. ഈ ആവശ്യം കീവ് നിരസിക്കുകയും ചെയ്തു.
