നേപ്പാളിലെ ഇരട്ട സ്‌ഫോടനം: മരണ സംഖ്യ നാലായി


MAY 27, 2019, 4:31 PM IST

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഞായറാഴ്ചയുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.


സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ സ്വഭാവം സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്നും നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


നഗരകേന്ദ്രത്തിലെ ഘട്ടെക്കുലോ മേഖലയില്‍ വീട്ടിലും നഗരപ്രാന്തത്തിലെ ഒരു സലൂണിന് സമീപവുമാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മാവോയിസ്റ്റ് ഗ്രൂപ്പുകളുള്‍പ്പെട്ട സംഘമാകാം ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.

Other News