കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍


SEPTEMBER 11, 2019, 9:30 AM IST

ജനീവ: കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു പാക്കിസ്ഥാന്‍ മനസ്സാലെഅംഗീകരിച്ചിരിക്കുന്നുവെന്നും ഒരുവാദത്തിന് വേണ്ടി അല്ലായെന്ന് പറയുകയാണെന്നുമുള്ളതിന് ഇനി തെളിവ് വേണ്ട.ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ എത്തിയ പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ വായില്‍ നിന്നുതന്നെ ഇത് പുറത്തുവന്നു. ഇന്ത്യന്‍ സംസ്ഥാനമായ ജമ്മുകാശ്മീരിലേയ്ക്ക് എന്തുകൊണ്ട് വിദേശമാധ്യമങ്ങളെ പോകാന്‍ അനുവദിക്കുന്നില്ല? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 

ഇതോടെ ട്വിറ്ററിലടക്കം ഖുറേഷിക്കെതിരെ ട്രോളുകള്‍ നിറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ ഇന്ത്യന്‍ നടപടിയെക്കുറിച്ച് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പരാതിപറയാന്‍ എത്തിയ ഖുറേഷിതന്നെ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാണെന്ന് സമ്മതിച്ചു എന്നാണ് ഭൂരിഭാഗം ട്രോളുകളും പറയുന്നത്. കശ്മീരിനെ ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിച്ച സ്ഥിതിയ്ക്ക് പിന്നീട് ആ കാര്യത്തില്‍ഇടപെടാന്‍ നിങ്ങള്‍ ശ്രമിക്കുന്നതെന്തിന്്? എന്ന ചോദ്യമാണ് ട്രോളര്‍മാര്‍ ഉയര്‍ത്തുന്നത്.