സ്റ്റോമിക്കു പണം: ട്രംപ് നേരിട്ട് ഇടപെട്ടെന്ന് എഫ് ബി ഐ


JULY 20, 2019, 5:03 AM IST

വാഷിങ്ടൻ:താനുമായുള്ള ബന്ധം പുറത്തുപറയാതിരിക്കാൻ 2016ലെ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ അശ്ലീലചിത്ര നടി സ്റ്റോമി ഡാനിയൽസുമായി കരാറുണ്ടാക്കിയ ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് ഇടപെട്ടിരുന്നതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ് ബി ഐ). 

ട്രംപും വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻ ഡയറക്‌ടറായിരുന്ന ഹോപ് ഹിക്‌സും ട്രംപിന്റെ സ്വകാര്യ അഭിഭാഷകൻ മൈക്കൽ കൊഹെനുമായി സ്റ്റോമി നിരന്തരമായി സംസാരിച്ചിരുന്നതായി കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു. ട്രംപുമായുള്ള ബന്ധം പൊതുജനങ്ങളെ അറിയിക്കുമെന്ന് സ്റ്റോമി ഭീഷണിപ്പെടുത്തിയതിനെ തുടർന്നായിരുന്നു ഇത്. 

ബന്ധം മൂടിവയ്ക്കാൻ 1.3 ലക്ഷം ഡോളർ സ്റ്റോമിക്ക് അയച്ചുകൊടുത്തതു താനാണെന്ന് ട്രംപിന്റെ അഭിഭാഷകൻ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

Other News