സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം രാജിവച്ചു


NOVEMBER 25, 2021, 10:39 AM IST

കോപ്പന്‍ഹേഗന്‍: സ്വീഡന്റെ ആദ്യ വനിതാ പ്രധാനമന്ത്രി അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം രാജിവച്ചു. സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നിലവിലെ ധനമന്ത്രി മഗ്ദലെന ആന്‍ഡേഴ്‌സന്‍ (54) ആണ് രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റ് മണിക്കൂറുകള്‍ക്കകം രാജിവെച്ചത്. 

മുന്‍ നീന്തല്‍ ചാംപ്യനായ മഗ്ദലെന 1996 ല്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായാണ് രാഷ്ട്രീയ മുഖ്യധാരയിലെത്തിയത്. ധനബില്‍ പരാജയപ്പെട്ടതും നേരത്തേ സഖ്യം ഉറപ്പിച്ചിരുന്ന ഗ്രീന്‍ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതുമാണ് മഗ്ദലെനയുടെ രാജിക്ക് കാരണമായത്.

പെന്‍ഷന്‍ വര്‍ധനയുമായി ബന്ധപ്പെട്ട് ഇടതു പാര്‍ട്ടിയുമായി അവസാന നിമിഷം രാഷ്ട്രീയധാരണയുണ്ടാക്കിയാണ് 349 അംഗ പാര്‍ലമെന്റില്‍ മഗ്ദലെന 117 പേരുടെ വോട്ട് നേടിയത് 174 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. എന്നാല്‍ നാമനിര്‍ദേശം തള്ളാന്‍ കുറഞ്ഞത് 175 എതിര്‍വോട്ട് വേണം.

Other News