ക്യൂബയ്‌ക്കെതിരെ വീണ്ടും അമേരിക്കന്‍ നടപടി; ഭീകര രാജ്യമായി പ്രഖ്യാപനം


JANUARY 12, 2021, 7:44 AM IST

വാഷിംഗ്ടണ്‍: ക്യൂബയെ 'ഭീകരതയുടെ സ്റ്റേറ്റ് സ്‌പോണ്‍സര്‍' ആയാണ് അമേരിക്ക കരുതിയിട്ടുള്ളതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രഖ്യാപിച്ചു.

തീവ്രവാദികള്‍ക്ക് സുരക്ഷിതമായ താവളം നല്‍കുന്നു, അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ആവര്‍ത്തിച്ച് പിന്തുണ നല്‍കി എന്നിവയാണ് ക്യബയ്‌ക്കെതിരെ കണ്ടെത്തിയതെന്ന് പോംപിയോ തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ക്യൂബയെ വീണ്ടും ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ക്യൂബ ഭീകരതയെ പിന്തുണയ്ക്കുകയാണെന്നും, ഇത് അവസാനിപ്പിക്കാന്‍ കാസ്ട്രോ സര്‍ക്കാര്‍ തയാറാവണമെന്നും പോംപിയോ ആവശ്യപ്പെട്ടു. ഒബാമ പ്രസിഡന്റായിരുന്ന സമയത്ത് ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2015 ല്‍ ഹവാനയുമായി വാഷിംഗ്ടണ്‍ നയതന്ത്ര ബന്ധം പുന:സ്ഥപിച്ചിരുന്നു. അന്നത്തെ വാഗ്ദാങ്ങള്‍ പാലിക്കാന്‍ കൂബ തയാറായില്ലെന്നും, ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് ട്രംപ് സര്‍ക്കാരിന്റെ വാദം.


പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ക്യൂബന്‍ സര്‍ക്കാരിനും രാജ്യത്തെ വിവിധ വ്യവസായങ്ങള്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു.


വെനസ്വലയിലെ ഭരണകൂടത്തിന് അനുകൂലമായി ഇടപെട്ട ക്യൂബന്‍ മിലിട്ടറിക്ക് ധനസഹായം ചെയ്തുവെന്നാരോപിച്ച് അമേരിക്ക അടുത്തിടെ നിയന്ത്രിത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒരു ക്യൂബന്‍ ബാങ്കിനെ ചേര്‍ത്തിരുന്നു.


അതേസമയം അമേരിക്കന്‍ ക്യൂബയ്ക്കുമേല്‍ ഭീകരത ആരോപിച്ച നടപടിയെ എതിര്‍ത്ത് ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് തിങ്കളാഴ്ച രംഗത്തുവന്നു. ഈ നീക്കം ''കപടവും വിഡ്ഢിത്തവുമാണ്'' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
''തീവ്രവാദത്തിന്റെ ആഘാതത്തെക്കുറിച്ചും അതിന്റെ ഇരകളെക്കുറിച്ചും സത്യസന്ധമായി ആശങ്കപ്പെടുന്നവര്‍ അമേരിക്കയുടെ രാഷ്ട്രീയ അവസരവാദത്തെ തിരിച്ചറിയുമെന്ന്'' അദ്ദേഹം ട്വീറ്റ് ചെയ്തു.


'രാഷ്ട്രീയവല്‍ക്കരിച്ച മാലിന്യങ്ങള്‍ പത്ത് ദിവസത്തിനുള്ളില്‍ അധികാരമേറ്റ ഒരു ഭരണകൂടത്തിന്റെ കൈകള്‍ കെട്ടുന്നതിനുവേണ്ടിയാണ് '' പോംപിയോയുടെ പ്രഖ്യാപനം എന്ന് ഒബാമയുടെ മുന്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബെന്‍ റോഡ്സ് ആക്ഷേപിച്ചു.


'ക്യൂബ തീവ്രവാദത്തിന്റെ സംസ്ഥാന സ്‌പോണ്‍സറല്ല,'' റോഡ്സ് ട്വീറ്റ് ചെയ്തു.


'പ്രായോഗികമായി, ക്യൂബയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികളെയും രാജ്യങ്ങളെയും ശിക്ഷിക്കും'', പോംപിയോ പ്രസ്താവനയില്‍ പറഞ്ഞു.


അതേസമയം ഈ നീക്കം ''യുഎസിന്റെ വിദേശ സഹായം നിയന്ത്രിക്കും, പ്രതിരോധ കയറ്റുമതിയും വില്‍പ്പനയും നിരോധിക്കുകയും ഇരട്ട ഉപയോഗ ഇനങ്ങളുടെ കയറ്റുമതിയില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും..

അതേസമം ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. എന്നാല്‍ ജോ ബൈഡന്‍ അധികാരമേറ്റടുത്ത് നൂറ് ദിവസങ്ങള്‍ക്കു ശേഷം മാത്രമേ ഇംപീച്ച്മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമര്‍പ്പിക്കുകയുള്ളൂവെന്നും റിപ്പോര്‍ട്ടുണ്ട്. ക്യാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് കാലാവധിക്ക് മുമ്പ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം നടക്കുന്നത്.

Other News