ചരിത്രം കുറിച്ച് ട്രംപ് ഉത്തരകൊറിയയിലെത്തി; കിമ്മുമായി ഒരുമിച്ചു നടന്നു


JUNE 30, 2019, 4:16 PM IST

പ്യോങ്യാങ്: ചരിത്രം കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരകൊറിയയില്‍ വിമാനമിറങ്ങി.

ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ട്രംപ് എത്തിയത്. ആദ്യമായിട്ടാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഉത്തര കൊറിയയിലെത്തുന്നത്.


1950-53 കാലത്ത് നടന്ന കൊറിയന്‍ യുദ്ധത്തിലൂടെയാണ് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള വിഭജനം പൂര്‍ണമായത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സൈനിക വിരുദ്ധ മേഖലയുണ്ട്. ഈ മേഖലയിലാണ് ട്രംപ് എത്തിയത്. ശേഷം അല്‍പ്പ ദൂരം ഉത്തര കൊറിയയിലേക്ക് നടന്നു. കിം ജോങ് ഉന്നിനെ കണ്ടു. ശേഷം ഇരു നേതാക്കളും തിരിച്ചു നടന്നു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജീ ഇന്‍ അവിടെ കാത്തുനിന്നിരുന്നു. ശേഷം മൂന്ന് രാജ്യങ്ങളുടെ നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച തുടങ്ങി.

Other News