ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയത്തില്‍ ലോകരാഷ്്്ട്രങ്ങള് തങ്ങളെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷവെച്ചുപുലര്ത്തുന്നുണ്ടെങ്കില് അത് ദിവാസ്വപ്നം മാത്രമായിരിക്കുമെന്ന തിരിച്ചറിവ് പങ്കുവച്ചിരിക്കയാണ് പാക്കിസ്ഥാന് വിദേശകാര്യവകുപ്പ് മന്ത്രി ഷാ മെഹമൂദ് ഖുറേഷി. വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ കയ്പ് നിറഞ്ഞവാക്കുകളായിരുന്നു ഷാ മെഹമൂദിന്റേത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത് കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കിയ ഇന്ത്യയുടെ നടപടിയെ റഷ്യ പിന്തുണച്ചിരുന്നു. റഷ്യയാണ് യു.എന്‍ സ്ഥിരാംഗങ്ങളില്‍ ഇന്ത്യയെ പിന്തുണച്ച ആദ്യ രാഷ്ട്രം. പിന്നീട് അമേരിക്ക ഇന്ത്യയെ എതിര്‍ക്കാതെ ആര്‍ക്കും പിന്തുണ നല്‍കാത്ത നിലപാടാണ് സ്വീകരിച്ചത്. ചൈന മാത്രമാണ് ഇന്ത്യയുമായി ചര്‍ച്ചയ്ക്കിടെ തങ്ങളുടെ നീരസം പ്രകടിപ്പിച്ചത്.
ഇസ്ലാം രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ പാക്കിസ്ഥാന് പ്രശ്നം അവതരിപ്പിച്ചെങ്കിലും ആരും മുഖവിലയ്ക്കെടുത്തില്ല. മാത്രമല്ല യു.എ.ഇയും മാലിദ്വീപും അത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് പറഞ്ഞ് കയ്യൊഴിയുകയും ചെയ്തു. നേരത്തെ പ്രശ്നം യു.എന്നില്‍ അവതരിപ്പിക്കാനുള്ള അപേക്ഷ യു.എന്‍ തള്ളിയിരുന്നു. ഇത് വലിയ തിരിച്ചടിയാണ് പാക്കിസ്ഥാന് സമ്മാനിച്ചത്. ഈ പശ്ചാത്തലത്തിലായിരുന്നു പാക് വിദേശകാര്യമന്ത്രിയുടെ രോധനം.
ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ വലിയ വിപണിയാണെന്നും ഗള്‍ഫ് രാഷ്ട്രങ്ങളുള്പ്പടെയുള്ളവര്ക്ക് അവിടെ വലിയ നിക്ഷേപമുണ്ടെന്നും അതുകൊണ്ടുതന്നെ ഇന്ത്യയ്ക്കെതിരെ അവര്‍ ചെറുവിരലനക്കില്ലെന്നും മെഹമൂദ് പറഞ്ഞു. യു എന്‍ പൂമലയുമായല്ല നില്‍ക്കുന്നതെന്ന് ഏവരും ഓര്‍ക്കണമെന്നായിരുന്നു പാക്കിസ്ഥാന് ജനതയോടുള്ള അവരുടെ വിദേശകാര്യമന്ത്രിയുടെ ഉപദേശം.